ഹേ ജസീറ
എന്റെ കണ്ണുകള്‍ അവര്‍ മൂടിക്കെട്ടിയിരിക്കുന്നു
അതിനാല്‍ നിന്നെ കാണാനെനിക്ക് കഴിയുന്നില്ല
എന്റെ ചെവിയില്‍ അവര്‍ ഈയം ഉരുക്കി ഒഴിച്ചിരിക്കുന്നു
അതിനാല്‍ നിന്നെ കേള്‍ക്കാന്‍ എനിക്കാവുന്നില്ല
തുണി കുത്തി നിറച്ച എന്റെ തൊണ്ടക്കുഴിയില്‍ നിന്ന്
നിനക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല
ഹേ ജസീറ
എന്റെ കൈകളില്‍ അഴിമതിയുടെ വ്രണങ്ങലാണ്
എന്റെ കാലുകളെ അവ പിറകോട്ട് വലിക്കപ്പെടുന്നു
എന്റെ ഹൃദയം നിന്റെ ശത്രുക്കള്‍ വാങ്ങിയിരിക്കുന്നു
അതിനാല്‍ എന്നില്‍ നീ ദയ പ്രതീക്ഷിക്കരുത്
ഹേ ജസീറ
നിന്നെ പിന്തുണക്കുന്നവരില്‍ ചിലര്‍ നിന്നെ പിന്തുണക്കുന്നവരല്ല
നിന്റെ പോരാട്ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ വരുന്നവര്‍
നിന്റെ മജ്ജയില്‍ നിന്ന് രക്തം ഊറ്റിയെടുക്കുന്നവര്‍
അത് കൊണ്ടാണ് തെരുവില്‍ നീ ഒറ്റപ്പെടുന്നതും
ഇരുട്ടില്‍ നിന്റെ മുഖത്തേക്കവര്‍ കാര്‍ക്കിച്ചു തുപ്പുന്നതും
ഹേ ജസീറ
നീ തീവ്രവാദിയായത് കൊണ്ടാണ് നിന്റെ
കരുത്തിനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തത്
കടുത്ത വേനലിനും കൊടും ശൈത്യത്തിനും
നിനക്ക് മുന്നില്‍ കീഴടങ്ങേണ്ടി വരുന്നതും
നിന്റെ മുന്നില്‍ എനിക്ക് തല കുനിക്കേണ്ടി വരുന്നതും
ഹേ ജസീറ
നീ പൊരുതുക, നിന്റെ ഹൃദയത്തില്‍ നിന്ന്
കത്തുന്ന കനലുകള്‍ നീ എരിച്ചു കൊണ്ടേയിരിക്കുക
നീ തോല്ക്കാന് പാടില്ലാത്തവളാണ്
നിന്റെ തോല്‍വി എന്റെ തോല്‍വിയാണ്
നീ അറിയാത്ത, നിന്നെ സ്നേഹിക്കുന്ന
എന്നെ സ്നേഹിക്കുന്ന ഒരായിരം പേര്
നിനക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമ്പോള്‍
വിജയമല്ലാതെ മറ്റെന്തു നേടാന്‍ കഴിയും നിനക്ക്?
സസ്നേഹം,
സ്വന്തം ഇന്ത്യ !!!
ന്യൂദല്‍ഹി - ഒപ്പ്
കണ്ണ് നിറയ്ക്കുന്ന കാഴ്ച :( എന്ത് ചെയ്യാന്‍ കഴിയും .....
ReplyDelete:(
Deleteഇത് പ്രബോധനത്തില്‍ കൊടുക്കാന്‍ താങ്കളെ ഞാന്‍ സഹായിക്കട്ടെ....
ReplyDelete