Thursday, December 19, 2013

കലാരൂപം




സ്ത്രീയുടെ സ്തനം ഉത്തമ
കലാ സൃഷ്ടിയാണെന്ന് അവന്‍ 
ആത്മ ഹര്‍ഷത്താല്‍ അവള്‍
അവനു മുന്‍പില്‍ മാറിടം തുറന്നു കാട്ടി

ഹോ!!അത്ഭുതം നീയാണ് ഭൂലോക സുന്ദരി
വാക്കുകളില്‍ മയങ്ങി അവള്‍ വീണപ്പോള്‍
അവന്‍ സന്തോഷത്തോടെ പറഞ്ഞു
ഇതൊന്നുമല്ല! നിന്നിലിനിയും കലാ സൃഷ്ടിയുണ്ട്
അവനു മുന്നില്‍ ആ കലാരൂപം പ്രസാദിച്ചു

അവളുടെ സൌന്ദര്യം പങ്കിട്ട ശേഷം അവന്‍ പറഞ്ഞു
നിന്‍റെ സൌന്ദര്യം നിന്‍റെ അവകാശമാണ്
ലോകത്തിനു മുന്നില്‍ നീയത് തുറന്നു കാട്ടുക
നീ സദാചാരികള്‍ക്കെതിരെ യുദ്ധം ചെയ്യുക
ആ യുദ്ധത്തില്‍ അവള്‍ വിജയിക്കുകയും
തൊട്ടടുത്ത മാസം ഗര്‍ഭം കലക്കുകയും ചെയ്തു

അടുത്ത കലാരൂപം തേടി
അവന്‍ പിന്നെയും യാത്ര തുടങ്ങി
അവളെ വീണ്ടും കലാകാരിയാക്കാന്‍
വേറെ മിടുക്കന്മാരും എത്തി തുടങ്ങി

നഗ്നയാക്കാന്‍ പുരുഷനും
വിഡ്ഢിയാവാന്‍ സ്ത്രീയും
സമത്വമെന്നു വാഴ്ത്താന്‍
കാമകണ്ണുകളും മത്സരിക്കുമ്പോള്‍
സ്ത്രീയുടെ തലചോറ് ഫ്രിഡ്ജില്‍
തണുത്ത് വിറങ്ങലിച്ചു കിടക്കുന്നു.


------------------------------------------------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 


3 comments:

  1. Replies
    1. നന്ദി .... ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും :)

      Delete
  2. സ്ത്രീയുടെ മേലുള്ള പുരുഷന്‍റെ അധീശത്വമോ?..
    അതോ സ്ത്രീയുടെ വിധേയത്വമോ?..

    കൊള്ളാം ..
    മനോഹരമായ രചന..
    അഭിനന്ദനങ്ങള്‍..

    ReplyDelete