ഇന്നവളുടെ കല്യാണമായിരുന്നു
അവനായിരുന്നു അവളെ കുളിപ്പിച്ചത്
പൊട്ടു തൊട്ടു കണ്ണെഴുതി ചുണ്ടില്‍
ചുമന്ന ചായം ഭംഗിയായി പുരട്ടി കൊടുത്തു.
അവള്‍ക്കേറ്റവും ഇഷ്ടപെട്ട പച്ചയും
മഞ്ഞയും കലര്‍ന്ന വസ്ത്രം ധരിപ്പിച്ചു
ഊട്ടിയില്‍ നിന്നും വാങ്ങിയ തിളങ്ങുന്ന
മുത്തുകള്‍ പതിച്ച മാല അണിയിച്ചു
കറുത്ത കുപ്പിവളകള്‍ അവളുടെ
കൈകള്‍ക്ക് ചാരുത പകര്‍ന്നു
പുതുതായി വാങ്ങിയ വെള്ളി കൊലുസ്
അവളുടെ കാലുകളെ ആകര്‍ഷകമാക്കി
ഇനിയൊരിക്കലും തിരിച്ചു വരാതെ
മാരന്റെ വീട്ടിലേക്കു ചന്ദന മുട്ടിയില്‍
പടിയിറങ്ങിയപ്പോള്‍ അവന്റെ മിഴികളില്‍
അവളുടെ സ്നേഹം ഒലിച്ചിറങ്ങുകയായിരുന്നു
സാരല്ല്യാ .....അടുത്ത ജന്മത്തില് നോക്കാം
ReplyDelete:( അവളെന്തിനു അതു ചെയ്തു .
ReplyDeleteപാവം അവള് :(
ReplyDelete