വീശിയടിക്കുന്ന കാറ്റിലും
പറക്കാതെ പോയ ചിലതുണ്ട്
കത്തിയെരിയുന്ന ചൂടിലും
കരിഞ്ഞു പോവാത്ത ചിലതുണ്ട്
താഴിട്ടു പൂട്ടിയ ചങ്ങലകള്‍ക്കും
പൊട്ടി തെറിച്ച കഥകളുണ്ട്
കുഴിച്ചു മൂടപ്പെട്ട പെണ്ണിനും ഇപ്പോള്‍
ആശ്വാസത്തിന്റെ നിശ്വാസങ്ങളുണ്ട്
ഓടുന്ന കുതിരകള്‍ ആശക്തരായി
നില തെറ്റി വീണ കഥകളുണ്ട്
പരാജിതരായ ശത്രുക്കള്‍ വരെ
സ്നേഹത്തിന്റെ മധുരം നുണഞ്ഞിട്ടുണ്ട്
ആത്മ ധൈര്യത്തിന് മുമ്പില്‍
സൂര്യനും ചന്ദ്രനും തോറ്റുപോയിട്ടുണ്ട്
മെലിഞ്ഞ് ഒട്ടിയ വയറുകള്‍ക്ക്
അധ്വാനത്തിന്റെ മഹത്വമുണ്ട്
സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍
നമുക്കായ് തുറന്നു തന്നിട്ടുണ്ട്
വിമോചനത്തിന്റെ് പ്രവാചകന്
മാനവികതയുടെ പ്രവാചകന്
ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍
ദോഹ - ഖത്തര്‍