Monday, June 1, 2015

നഗ്ന കാഴ്ചകള്‍ ചലിക്കുന്നതെങ്ങനെ ...
ലെഗ്ഗിന്‍സ് ആണല്ലോ പുതിയ ട്രെന്‍ഡ്. അത് കൊണ്ട് തന്നെ ലെഗ്ഗിന്‍സ് എന്താണ് എന്ന് പഠിക്കുന്നതിനു മുന്പ് സമൂഹം സ്ത്രീയെ എങ്ങനെ നോക്കി കാണുന്നു എന്ന് നോക്കാം. ആരാണ് സ്ത്രീയെ കാമ വസ്തു ആക്കി മാറ്റുന്നതെന്നും നോക്കാം.

ആധുനിക നൂറ്റാണ്ടില്‍ സിനിമയോളം ജനപ്രീതിയുള്ള മറ്റൊരു മാധ്യമം ഇല്ല എന്ന് തന്നെ പറയാം. സിനിമ എന്നത് ഒരു ദൃശ്യാവിഷ്കാരം ആണ്. സിനിമയില്‍ നിന്നുമാണ് ഫാഷന്‍ ട്രെന്‍ഡ് പടരുന്നത് എന്നത് ഒരു വസ്തുതയുമാണ്. താടിയോ മീശയോ, ലെഗ്ഗിന്‍സോ, ജീന്‍സോ, കൂളിംഗ് ഗ്ലാസ്, മൊബൈല്‍, ആഭരണം, അങ്ങനെ ഒരുപാട് സാധങ്ങള്‍ സിനിമ വഴി ക്രയവിക്രയം ചെയ്യപ്പെടുന്നുണ്ട്.

സിനിമ തന്നെ പല വിധത്തില്‍ ഉണ്ട്. വാണിജ്യ സിനിമകള്‍ , ആര്‍ട്ട്‌ മൂവീസ്, ഷോര്‍ട്ട് മൂവീസ്, സോഫ്റ്റ്‌ കോര്‍ പോണ്‍ മൂവീസ്, ഹാര്‍ഡ്കോര്‍ പോണ്‍ മൂവീസ്. ഇതിനൊക്കെ പുറമേ മ്യൂസിക് വീഡിയോസ് എന്നിവയും ഉണ്ടാവും.

സൗന്ദര്യമില്ലാത്ത അഭിനേത്രികള്‍ നായികയായി വരുന്ന സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? സിനിമയിലെ കഥാപാത്രം വിരൂപയാണെങ്കില്‍ പോലും സുന്ദരിയായ നായികയെ വിരൂപയാക്കി മേയ്ക്ക് അപ് ചെയ്തിട്ടാണ് സിനിമയില്‍ പ്രദര്‍ശിപ്പിക്കുക. പല ഗാന രംഗങ്ങളിലും നായികയുടെ മുലയും മൂടും ആവോളം ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുക്കുകയും ചെയ്യും. ചില സിനിമകളില്‍ നമുക്ക് കാണാം ഒരു ഉത്തമ കുടുംബ ചിത്രം എന്ന്. അതായത് ഈ സിനിമ കുടുംബത്തിനു ഒന്നിച്ചിരുന്നു കാണാം എന്ന സദുദ്ദേശ മുന്നറിയിപ്പ്.

കിംഗ്‌ എന്ന സിനിമയിലെ വാണി വിശ്വനാഥ് താഴെ വീഴുന്ന കീ എടുക്കുന്ന രംഗം മനസ്സില്‍ ഇല്ലാത്ത എത്ര ചെറുപ്പക്കാര്‍ ഉണ്ടാവും നാട്ടില്‍? നടിയുടെ മുലയിടുക്കള്‍ വഴി സിനിമയിലെ മറ്റൊരു കഥാപാത്രത്തെ കെണിയില്‍ പെടുത്തുന്ന രംഗം. ആ ഒരു രംഗം കാണാന്‍ വേണ്ടി വീണ്ടും വീണ്ടും സിനിമ കണ്ടവര്‍ പോലും ഉണ്ട് ഞാന്‍ ഉള്‍പ്പെടെ. രംഗീല എന്ന സിനിമ കാണാന്‍ ആള് പോയത് അതിലെ നടിയുടെ തുറന്നു കാണിക്കല്‍ ഉള്ളത് കൊണ്ടായിരുന്നു. ഇന്നത് കാണുമ്പോള്‍ ഒന്നും ഇല്ല. അതിലധികം തുറക്കപ്പെട്ടിരിക്കുന്നു.

ജെന്നിഫര്‍ ലോപസ്, റിഹാന, ഹേമ മാലിനി, ഐശ്വര്യ റായ്, കരീന കപൂര്‍, രവീണ, ഊര്‍മിള, മോഹിനി, രംഭ, നയന്‍ താര തുടങ്ങി ശരീരത്തിന്‍റെ കാമസ്വരൂപം പ്രദര്‍ശിപ്പിക്കാത്ത എത്ര നായികമാര്‍ ഉണ്ട്. അതിനു നമ്മള്‍ വിളിക്കുന്ന ഓമനപ്പേര് ആണ് ഗ്ലാമര്‍ എന്ന്. എന്ത് കൊണ്ടാണ് ഇവരൊക്കെ ഇങ്ങനെ ശരീരം പ്രദര്‍ശിപ്പിക്കുന്നത്? തീര്‍ച്ചയായും അത് പണം ഉണ്ടാക്കാന്‍ എന്നല്ലാതെ മറ്റെന്തിനു വേണ്ടിയാണ്? കഥാപാത്രം അത് ആവശ്യപ്പെടുന്നു എന്നത് ഒരു ന്യായീകരണം മാത്രമാണ്. ഒരു ഗാന രംഗത്തില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെടാന്‍ എന്ത് കഥാപാത്രം ആണ് അതില്‍ ഉള്ളത്? അതിനെയാണ് വ്യാപാരം എന്ന് പറയുന്നത്. ഒരു പെണ്ണിനെ കണ്ണുകള്‍ കൊണ്ട് ഉഴിയുക എന്നത് ഒരു പുരുഷന്‍റെ ജീനില്‍ പെട്ടത് ആണ്. ആ ജീനില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാവുമ്പോഴാണ് കാമ ഭ്രാന്തന്മാരും സ്വവര്‍ഗ രതിക്കാരും സെക്സില്‍ താല്‍പ്പര്യമില്ലാത്തവരും  ഉണ്ടാവുന്നത്.

ഒരു ആണ്‍കുട്ടി ഹൈസ്കൂള്‍ തലം മുതല്‍ പെണ്‍കുട്ടികളോട് സെക്സ് അപ്പീലിനാല്‍ ആകര്‍ഷിക്കപ്പെടുന്നു. അവിടം മുതലാണ്‌ ഒരുപാട് പ്രണയങ്ങള്‍ മൊട്ടിടുന്നത്. സുന്ദരിയായ പെണ്‍കുട്ടികളെയാവും ഒരുപാട് ആണ്‍കുട്ടികള്‍ നോട്ടമിടുക. സൌന്ദര്യം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് അന്നും ഇന്നും മാര്‍ക്കറ്റ് ഇല്ല. വിവാഹ മാര്‍ക്കറ്റില്‍ പോലും. അത്ഭുതപ്പെടെണ്ട, ഏതാണ്ട് ഹൈസ്കൂള്‍ തലം മുതല്‍ ആണ്‍കുട്ടികള്‍ സോഫ്റ്റ്‌ പോണ്‍ മുതല്‍ ഹാര്‍ഡ്കോര്‍ പോണ്‍ സിനിമകള്‍ വീക്ഷിക്കാന്‍ തുടങ്ങുന്നു.

സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാര്‍ (സ്റ്റാര്‍ എന്നാല്‍ നക്ഷത്രം) പഴയ പണിയൊക്കെ നിര്‍ത്തിയിട്ട് ആണത്രേ ബോളിവുഡില്‍ വന്നത്. എന്തിനാവും നിര്‍ത്തിയത് എന്നതില്‍ ഇപ്പോഴും ഒരു ശങ്ക, എത്ര തന്നെ പോണ്‍ സിനിമയില്‍ നഗ്നയായി അനുഭവിച്ചാലും അവളുടെ ഒരു സിനിമ കണ്ടാല്‍ പോരെ ഒരാള്‍ക്ക്? സ്ഥാവര ജംഗമ വസ്തുക്കള്‍ ഒന്ന് തന്നെയായിരിക്കുമല്ലോ?

പറഞ്ഞു വന്നത് വസ്ത്രത്തെ കുറിച്ച് ആണല്ലോ, ഒരേ പോണ്‍ സ്റ്റാര്‍ തന്നെ, ടീച്ചര്‍ ആയും, വിദ്യാര്‍ഥിനിയായും, നഴ്സ് ആയും, ഹോം മെയ്ഡ് ആയും അങ്ങനെ ജീവിതത്തിലെ ഒരുപാട് കഥാപാത്രങ്ങളുടെ വേഷ പകര്‍ച്ചയിലൂടെ പോണ്‍ സിനിമ ചെയ്യുന്നുണ്ട്. കാരണം ആസ്വാദകര്‍ പല തരത്തില്‍ ആണ്. ചിലര്‍ക്ക് ടീച്ചറുടെ ഡ്രസ്കോഡ് ആയിരിക്കും പ്രിയങ്കരം, ചിലര്‍ക്ക് മിനി സ്കേര്‍ട്ട് ആയിരിക്കും, ചിലര്‍ക്ക് പര്‍ദ്ദയോ, പാവാടയോ ഇനി അതല്ല വേറെ മറ്റുവല്ലതോ ആയിരിക്കും. ഇവരെയെല്ലാം സന്തോഷിപ്പിക്കാനും ഉത്തേജിപ്പിക്കാനും ഉള്ള സിനിമകള്‍ പോണ്‍ കാറ്റഗറിയില്‍ ലഭ്യമാണ്.

ഒരു സ്ത്രീയുടെ ഏതൊരു ശരീര ഭാഗവും പുരുഷനെ സംബന്ധിടത്തോളം ആകര്‍ഷകമാണ്. അത് കൊണ്ടാണ് സ്ത്രീയെ വര്‍ണിച്ചു കൊണ്ടുള്ള കവിതകള്‍ ലോകമെമ്പാടും പടരുന്നതും. ആസ്വാദനത്തിലും മാറ്റങ്ങള്‍ ഉണ്ട്, ചിലര്‍ക്ക് സ്ത്രീയുടെ കണ്ണുകള്‍ ആയിരിക്കും ഇഷ്ടം, ചിലര്‍ക്ക് കവിള്‍, ചിലര്‍ക്ക് ചുണ്ട്, ചിലര്‍ക്ക് മുല, ചിലര്‍ക്ക് വയര്‍, ചിലര്‍ക്ക് ചന്തി, ചിലര്‍ക്ക് കാല്‍ അങ്ങനെ അങ്ങനെ പോവും. സ്തീയുടെ ചന്തിയും കണങ്കാലും ഇഷ്ടപ്പെടുന്നവനെ സംബന്ധിച്ച് നിയന്ത്രണം പോയാല്‍ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവന്‍റെ മനസ് അങ്ങനെയാണല്ലോ നിര്‍മിക്കപ്പെട്ടത്. ഒരു സുപ്രഭാതത്തില്‍ ഞാന്‍ ഇനി പെണ്ണിന്‍റെ ചന്തിക്ക് പകരം മുടി ഇഷ്ടപ്പെടട്ടെ എന്ന് തീരുമാനിക്കാനൊന്നും കഴിയില്ല. വേണെമെങ്കില്‍ അങ്ങോട്ട്‌ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കാം എന്നൊക്കെ തീരുമാനിക്കാം.

പറഞ്ഞു വരുന്നത് എന്തെന്നാല്‍ വസ്ത്രം നോക്കി ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അയാള്‍ അയാളുടെ അമ്മയെ , പെങ്ങളെ, മകളെ അങ്ങനെയാണോ കാണുന്നത് എന്നൊക്കെ അധിക്ഷേപിച്ച് തെറി വിളിക്കുന്നതിനു പകരം ലോകം ഇങ്ങനെയൊക്കെ തന്നെയാണ് എന്ന് മനസിലാക്കുകയും അഭിപ്രായം മുഖവിലക്ക് എടുക്കേണ്ടത് ആണെങ്കില്‍ എടുക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുക.

സെക്സിനോടുള്ള  പുരുഷന്‍റെ ചാപല്യം  മുതലെടുക്കുകയാണ്  ലോകം. ഇവിടെയെല്ലാം കച്ചവടം ചെയ്യപ്പെടുന്നത് സ്ത്രീ ശരീരമാണ്. അല്ലെങ്കില്‍ തുടുത്ത പൂവമ്പഴം പോലെയുള്ള പെണ്ണിന് പകരം മെലിഞ്ഞു ഒട്ടി അല്ലെങ്കില്‍ പൊണ്ണതടിയുള്ള ഒട്ടും ആകര്‍ഷണം തോന്നാത്ത നായികമാര്‍ ഉയര്‍ന്നുവരുമായിരുന്നു. സ്ത്രീ ശരീരം കച്ചവടം ചെയ്യപ്പെടാനുള്ള കാരണം അതിനു ആസ്വാദകര്‍ കൂടുതലാണ് എന്നത് തന്നെ. 

ഒരു സാധാരണ പുരുഷന്‍ എത്ര തന്നെ മറ്റുള്ളവരുടെ നഗ്നത ആസ്വദിക്കുകയാണെങ്കിലും അവനു അമ്മയെയും പെങ്ങളെയും മകളെയും തിരിച്ചറിയാന്‍ കഴിയും. അല്ലായിരുന്നെങ്കില്‍ പെങ്ങളുടെ സ്ത്രീധനത്തിനു വേണ്ടി പരക്കം പായാതെ അവന്‍ അവളെ വിവാഹം കഴിക്കുമായിരുന്നു.

എന്‍ ബി: ബിരിയാണി മുന്നില്‍ വിളമ്പി വെച്ചിട്ട് കഴിക്കരുത് എന്ന് പറയരുത് .. പ്ലീസ്...

11 comments:

 1. വസ്ത്രങ്ങള്‍ ഇല്ലാതെ മനുഷ്യര്‍ ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നില്ലേ? അന്ന് ഇത്തരം നോട്ടങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. പുതിയത് നേടാന്‍ മനുഷ്യന്‍ പ്രയാണം ആരംഭിക്കുന്നത് മുതല്‍ പ്രശ്നങ്ങള്‍ മനുഷ്യന്റെ മനസ്സില്‍ അവന്‍ അറിയാതെതന്നെ കടന്നുകൂടാന്‍ തുടങ്ങി. അവിടെ ആണ്‍െപണ്‍ വ്യത്യാസം ഇല്ലെന്നതാണ് ശരി. മറച്ചുവെക്കുന്നത് കാണാനുള്ള ആകാംക്ഷ വളരുന്നത് അങ്ങിനെയല്ലെ? കണ്ടു കണ്ടു തന്നെയാണ് ചുരുങ്ങിവരികയും അതവസാനിക്കുകയും ചെയ്യുക. അതവസാനിക്കുമ്പോള്‍ മാത്രമേ പലതും ഇല്ലാതാവു. അതുവരെ ഇത്തരം തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും.

  ReplyDelete
 2. ഭൂമിയില്‍ മനുഷ്യന്‍ ഉണ്ടായത് മുതല്‍ നഗ്നത മറച്ചിരുന്നു എന്നാണു മതങ്ങള്‍ പറയുന്നത്. ശാസ്ത്രത്തിനു മനുഷ്യോല്പത്തിയെ കുറിച്ച് ഡാര്‍വിന്‍ പറഞ്ഞത് അല്ലാതെ ഒരു ചുക്കും അറിയില്ല. ഡാര്‍വിനു വരെ ഉറപ്പില്ലാത്ത കാര്യങ്ങള്‍ ആണ് അവ. Ramji Patteppaadam

  ReplyDelete
  Replies
  1. വിലക്കപെട്ട കനി കഴിക്കുന്നത്‌ വരെ ആദമും ഹവായും നഗ്നർ ആയിരുന്നു...പിന്നെ കളിമണ് കുഴച്ചു മനുഷ്യനെ ഉണ്ടാക്കി എന്നാ വിവരകേട്‌ മതങ്ങളെ പറയുന്നുള്ളൂ..ശാസ്ത്രം പറയുന്നില്ല

   Delete
 3. ലെഗൻസ് ഇട്ടാൽ നല്ലതൊക്കെ ആണ് , പക്ഷെ , എല്ലാവർക്കും ഇഷ്ടപെടണം എന്നില്ല , ഇടുവാൻ സുഖമുള്ള ഡ്രസ് ആണ് താനും ..അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ,

  ReplyDelete
 4. സെക്സിനോടുള്ള പുരുഷന്‍റെ ചാപല്യം മുതലെടുക്കുകയാണ് ലോകം. ഇവിടെയെല്ലാം കച്ചവടം ചെയ്യപ്പെടുന്നത് സ്ത്രീ ശരീരമാണ്. അല്ലെങ്കില്‍ തുടുത്ത പൂവമ്പഴം പോലെയുള്ള പെണ്ണിന് പകരം മെലിഞ്ഞു ഒട്ടി അല്ലെങ്കില്‍ പൊണ്ണതടിയുള്ള ഒട്ടും ആകര്‍ഷണം തോന്നാത്ത നായികമാര്‍ ഉയര്‍ന്നുവരുമായിരുന്നു. സ്ത്രീ ശരീരം കച്ചവടം ചെയ്യപ്പെടാനുള്ള കാരണം അതിനു ആസ്വാദകര്‍ കൂടുതലാണ് എന്നത് തന്നെ.
  സത്യം.കച്ചവടതാല്പര്യങ്ങള്‍ക്കായി കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നത് മാത്രം.
  ആശംസകള്‍

  ReplyDelete
 5. വസ്ത്രത്തെക്കുറിച്ചുള്ള സങ്കൽപ്പം അത് ഒരേസമയം ഭംഗിയുള്ളതും ശരീരം മറയ്ക്കുന്നതും ആകണമെന്നാണ്. അമീത വണ്ണമില്ലാത്തവർ ക്ക് ലെഗ്ഗിൻസ് ഇറക്കമുള്ള ടോപ്പിനൊപ്പം നല്ല വേഷമായാണ് തോന്നിയിട്ടുള്ളത് . പുരുഷശരീരം കച്ചവടച്ചരക്ക് അല്ലാതിരിക്കുമ്പോൾ തന്നെ ലോ വേസ്റ്റ് ഇട്ട് പെടാപ്പാട് പെടുന്ന പുരുഷൻമാർ എന്നിനാണ് വെറുപ്പിക്കുന്നത് എന്നതും ഒരുചോദ്യമാണ് ;)

  ReplyDelete
 6. പിന്നെ മുമ്പിൽ വെച്ചിരിക്കുന്നബിരിയാണി കഴിക്കുന്നതിൽ തെറ്റില്ല. അത് കഴിച്ചിട്ട് വയറു ചാടി എന്ന് പറയരുത് .

  ReplyDelete
 7. കാലം കൊണ്ടുണ്ടായ സംസ്കാരം എന്നതു തന്നെയാണ് പെങ്ങളെ കെട്ടാതെ പുറത്തു നിന്നും പെണ്ണിനെ അന്വേഷിക്കുന്ന ഇടപാട് ഉണ്ടാക്കിയത്, അതു കൊണ്ട് തന്നെ തുറന്ന് വെച്ചിരിക്കുന്ന എന്ത് കണ്ടാലും ഞങ്ങളുടേ ജീന്‍ ഇങ്ങനെ ആയത് കൊണ്ട് ഞങ്ങളതു ആസ്വദിക്കും എന്നു പറയുന്നതില്‍ ഒരു കുഴപ്പമുണ്ട്, കാരണം അങ്ങിനെ നഗ്നതയെ ആസ്വദിക്കുന്നവന്‍ സംസ്കാര ശൂന്യനെന്നു തന്നെ അര്‍ത്ഥം, മാത്രമല്ല ആണുങ്ങള്‍ടെ ജീന്‍ ഇങ്ങനെയാണ് എന്ന ഉറപ്പിക്കലും ഇത്തരം സസ്കാര ശൂന്യതക്ക് കാരണമാണ്, അവിടെയാണ് എനിക്ക് സ്നേഹമില്ലാതെയും ഇതൊക്കെ പറഞ്ഞിട്ടുള്ളതാണെന്ന തോന്നലുണ്ടാകുന്നതു...തുറന്നു വെച്ചിട്ടുളള്ള കോയി ബിരിയാണി ഒരു കെണിയും കൂടെ ആകാ‍ാം, അതു കൊണ്ട് വിളമ്പി പുറത്ത് വെച്ചാല്‍ തിന്നു പോകും എന്നു പറയുന്നവരോട് ഒരു വാണിംങ്ങ് എന്റെ വക, ചിലപ്പോ വയറിളകും, വിഷമുണ്ടേല്‍ അടിച്ചു പോകെം ചെയ്യും, അപ്പഴും പറയണം അതു ഞങ്ങടേ ജീനിന്റെ കുഴപ്പാണ്, നിങ്ങളതു വിളമ്പി പുറത്ത് വെച്ച് ആകര്‍ഷിച്ചിട്ടല്ലേ എന്നു....

  ReplyDelete
  Replies
  1. നഗ്നത ആസ്വദിക്കുന്നവര്‍ ആണ് ലോകത്തുള്ള എല്ലാ പുരോഗമന വാദികളും, അതായത്, എഫ് ടി വി, പ്ലേ ബോയ്‌ , എഫ് എച് എം തുടങ്ങിയ മാഗസിനുകളും ചാനലുകളും നഗ്നതയെയാണ് പ്രൊമോട്ട് ചെയ്യുന്നത്. അതും വെറും ലെഗ്ഗിന്‍സില്‍ ഒന്നും ഒതുങ്ങി നില്കില്ല. നൂല്‍ ബന്ധമില്ലാത്ത നഗ്നതയാണ് അവര്‍ക്ക് പ്രിയങ്കരം. അത് കൊണ്ട് സംസ്കാര ശൂന്യര്‍ കൂടുതലും എവിടെയാണ് എന്ന് മനസിലാക്കാമല്ലോ... :)

   Delete