Wednesday, July 16, 2014

ഒരു പലസ്തീനി പെണ്‍കുട്ടിയുമായുള്ള ചാറ്റിംഗ്

 
 
അറബി അറിയാത്ത എനിക്ക് അറബി സംസാരിക്കുന്ന പലസ്തീനി ഫ്രണ്ട് ഉണ്ട്. പൂള്‍ ലൈവ് ടൂര്‍ എന്ന ഗെയിം കളിക്കുന്ന സമയത്ത് വന്നതാണ്. ഗസ്സയില്‍ എഞ്ചിനീയറിംഗിന് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു മിടുക്കി.
ഇടവേളക്ക് ശേഷം അവളെ ഓണ്‍ലൈനില്‍ കണ്ടപ്പോള്‍
ഇത്രയും ബോംബുകള്‍ വീഴുമ്പോള്‍ നിനക്ക് പേടി തോന്നാറില്ലേ?
"ഇല്ല. ഞങ്ങള്‍ക്കിത്‌ സുപരിചിതമാണ്. ബോംബുകളുടെയും യുദ്ധവിമാനങ്ങളുടെയും അലയൊലികള്‍ ഇല്ലാതെ ഒരു ദിനം പോലും ഇത് വരെ കൊഴിഞ്ഞു പോയിട്ടില്ല."
എന്നാലും കരുതിയിരിക്കുക. പുറത്തേക്ക് ഒന്നും ഇറങ്ങണ്ട
"ഹഹഹ.. ഭയന്ന് കൊണ്ട് എത്രകാലം ജീവിക്കാന്‍ കഴിയും. ഇസ്രായേലികള്‍ക്ക് ഞങ്ങള്‍ എവിടെ ആയാലും കണക്കാണ്. വീടിനുള്ളിലും പുറത്തും ഒരുപോലെ അവര്‍ ബോംബ്‌ ഇടും. കുഞ്ഞുങ്ങളെ പോലും അവര്‍ വെറുതെ വിടുന്നില്ല."
ഹമാസ് ആണോ കുഴപ്പക്കാര്‍?
"അല്ല. ഹമാസും ഫതഹും ഇവിടെയുണ്ട്. ഗസ്സയില്‍ കൂടുതല്‍ പേര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു. പക്ഷെ ഒരുമിച്ചു നില്‍കേണ്ട സാഹചര്യത്തില്‍ പോലും രണ്ടും വിവിധ ധ്രുവങ്ങളില്‍ ആണ്. എന്നിരുന്നാലും ഹമാസ് ഇല്ലെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുമായിരുന്നു. അവര്‍ ആണ് ഞങ്ങളെ സംരക്ഷിക്കുന്നത്."
മരണ ഭയം ഉണ്ടോ?
"എന്നെ കുറിച്ച് ഞാന്‍ ഭയക്കുന്നില്ല. മരണം ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രക്തസാക്ഷിത്വം കൊതിക്കാത്തവര്‍ ഗസ്സയില്‍ ഉണ്ടാവുമോ? എനിക്ക് എന്‍റെ വീട്ടുകാര്‍ക്ക് എന്തെങ്കിലും അപടകം വരുമോ എന്ന ഭയം മാത്രമേ ഉള്ളൂ. 
എന്‍റെ അനിയനോടും അനിയത്തിയോടും ഞാന്‍ ശ്രദ്ധിക്കാന്‍ പറയാറുണ്ട്."
നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമം ഉണ്ട് 
"എനിക്കറിയാം. ഗസ്സയിലെക്ക് എത്തിപ്പെടാനും, ഗസ്സയില്‍ നിന്ന് പുറത്ത് പോവാനും എളുപ്പമല്ല. പ്രാര്‍ഥിക്കുക. ഞങ്ങള്‍ക്ക് വേണ്ടി, മുഴുവന്‍ ഗസ്സക്കാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക. "
"തീര്‍ച്ചയായും, ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വേണ്ടിയുണ്ടാവും"
താങ്ക്സ് ജസി ,.... ഗോഡ് ബ്ലെസ് യൂ.. ഇവിടം ഇപ്പോള്‍ പവര്‍ പോയി. ബാറ്ററി ഇപ്പോള്‍ തീരും. ജീവനോടെ ഉണ്ടെങ്കില്‍ വീണ്ടും കാണാം. ഇന്ഷാ അല്ലാഹ്.. സലാം അലൈക്കും. 
വ അലൈക്കും സലാം

8 comments:

  1. ചാറ്റിംഗ് പൊതുവെ മനസ്സിന് ഒരു relaxation ആണ്. സരസമായി സംസാരിക്കുന്നവരോട് പ്രത്യേകിച്ച്. പക്ഷെ ഇവിടെ ജസിയുമായി ചാറ്റ് നടത്തിയ കുട്ടി നമ്മുടെയെല്ലാം മനസ്സിലേക്ക് കനലാണ് വാരിയിടുന്നത്. അത് വായിച്ചവർക്ക് നേരെ ഉറങ്ങാനാകില്ല.

    ReplyDelete
  2. "തീര്‍ച്ചയായും, ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വേണ്ടിയുണ്ടാവും"

    ReplyDelete
  3. ആരോടു പറയാനാ! :( പ്രാർത്ഥന മാത്രം സഹോദരങ്ങളേ!

    ReplyDelete
  4. "തീര്‍ച്ചയായും, ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് വേണ്ടിയുണ്ടാവും"
    അതല്ലേ നമുക്ക് പറയാൻ പറ്റൂ..

    ReplyDelete
  5. ഞങ്ങള്ക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ ............

    ReplyDelete
  6. ഒന്നും പറയാനില്ല :( നമ്മള്‍ നിസ്സഹായരാണ് :

    ReplyDelete
  7. സത്യങ്ങളെത്ര ക്രൂരമാണ്..rr

    ReplyDelete
  8. ജീവിതങ്ങള്‍ അങ്ങനെയും...

    ReplyDelete