Saturday, May 24, 2014

സ്നേഹത്തിന്‍റെ മധുരം...



രണ്ടു വര്ഷം മുന്പ് അതി രാവിലെ തന്നെ റീമുവിന്‍റെ മിസ്കാള്‍ കണ്ടു തിരിച്ചു വിളിച്ചു. റീം പെങ്ങളുടെ കുട്ടിയാണ്. അവളെ കൊഞ്ചിച്ചു മീമു എന്ന് ഞാന്‍ വിളിക്കും.
"ഹലോ"
"ഹാ.. ആരിത് മീമുവോ?"
"ഉം, പിന്നെ ഒരു കാര്യം, ഇക്കാക്ക ഒന്നിങ്ങോട്ടു വരുമോ?"
"ഇപ്പോഴോ? എന്താ കാര്യം ?"
"എനിക്ക് ഇക്കാക്കനെ കാണാന്‍ പൂതിയാവുന്നു"
"ഉം, പിന്നേ .. കള്ളം പറയല്ലേ "
"സത്യം ഇക്കാക്ക, ഇങ്ങോട്ട് വേഗം വാ"
" ഇന്ന് തീരെ സമയമില്ല മീമൂ.. പിന്നൊരു ദിവസം വരാം"
"വാ ഇക്കാക്ക, എനിക്ക് കാണാന്‍ പൂതിയായിട്ടല്ലേ , പ്ലീസ്"
കുട്ടികളുടെ സ്നേഹത്തിനു മുന്നില്‍ നമ്മള്‍ ശരിക്കും വീണു പോവും. പോയാലോ എന്ന് കരുതി. പക്ഷേ ഇപ്പൊള്‍ പോവാന്‍ കഴിയില്ല. അത് കൊണ്ട് ഒന്നൂടെ പറഞ്ഞു മനസിലാക്കിക്കാം.
"മീമോ.. ഇക്കാക്ക കുറെ ദൂരെ പോവാണ്. വൈകുന്നേരമേ എത്തുള്ളൂ. അപ്പോ ഇന്ന്‍ വരാന്‍ സമയം ഉണ്ടാവില്ല ട്ടോ.. എന്തായാലും നാളെ രാവിലെ വരാം."
"നാളെ പറ്റൂല്ല, ഇപ്പൊ വാ .. " അവള്‍ വാശി പിടിക്കാന്‍ തുടങ്ങി.
"പ്ലീസ് മീമൂ.. പ്ലീസ്, നാളെ എന്തായാലും വരാം"
"എന്നാല്‍ ഇക്കാക്ക ഒരു കാര്യം ചെയ്യ്. വേഗം വന്നു എനിക്ക് ഒരു ചോക്ലേറ്റ് തന്നു പൊയ്ക്കോ. പിന്നെ അടുത്താഴ്ച വന്നാല്‍ മതി. "
അപ്പോഴാ സംഗതി പിടിത്തം കിട്ടിയത്. അവള്‍ക്ക് (മാത്രമല്ല, കുട്ടികള്‍ക്കെല്ലാം) ഇക്കാക്കയെക്കാള്‍ ഇഷ്ടം ചോക്ലേറ്റ് ആണെന്ന്. ..  
ഏതായാലും മിട്ടായിയും ചോക്ലേറ്റുംകണ്ടു പിടിച്ചവനു ഒരു ബിഗ്‌ സല്യൂട്ട് ... ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ അവരുടെ കുസൃതികള്‍ ഇത്രക്ക് ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല.  

No comments:

Post a Comment