Wednesday, May 14, 2014

മേരാ ഭാരത്‌ ........... ?



കാമ ഭ്രാന്തന്മാര്‍ക്ക്
വില്‍ക്കപ്പെട്ടതും
തകര്‍ത്തെറിഞ്ഞതുമായ
"ബാല വേശ്യകള്‍"'
കാമാട്ടിപുരയിലും
ചുവന്ന തെരുവിലും
ഗതികിട്ടാതലയുമ്പോള്‍
കുഴിഞ്ഞ കണ്ണുകളും
ഒട്ടിയ വയറുകളും
കൊടിയപീഡനങ്ങളുമായി
നിരാലംബരായി
തെരുവിലിറക്കപ്പെടുന്ന
പഴയതലമുറ കണ്ണുനീരില്‍
മുങ്ങിത്താഴുമ്പോള്‍
കണ്ണ്‍ കെട്ടി, വായ മൂടി
ചെവികള്‍ കൊട്ടിയടച്ചു
നീതി ദേവത കൂര്‍ക്കം
വലിച്ചുറങ്ങുമ്പോള്‍
മേരാ ഭാരത്‌ മഹാനെന്നു
ഞാനെങ്ങനെ പറയും?


----

2 comments:

  1. രാജാവുനഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയെ കണ്ടാൽ കൊടുക്കാൻ ഒരു ഷേക്ക്‌ ഹാൻഡ്‌ വെച്ചിട്ടുണ്ടാരുന്നു അതിനി ജാസ്സിക്കിരിക്കട്ടെ ....

    ReplyDelete
  2. ചവറെഴുത്തല്ല തുറന്നെഴുത്ത് .. കൊള്ളാം

    ReplyDelete