Friday, October 4, 2013

സ്വപ്നം


 
 
എനിക്കൊരു സ്വപ്നമുണ്ടായിരുന്നു
പിറന്നു വീണയുടന്‍ചാടി
എഴുന്നേറ്റ് മുന്നോട്ടു കുതിക്കുവാന്‍
ഇതള്‍വിരിയുന്ന റോസാപ്പൂവിനെ പോലെ
ആനന്ദം പകരുന്ന കാഴ്ചയാവാന്‍

ഇളം വെയിലില്‍ മുത്തുപോലെ തിളങ്ങുന്ന
പനിനീര്‍ പൂവിലെ മഞ്ഞുകണമായി
നിങ്ങളുടെ മനസ്സില്‍ കുളിര് പകരാന്‍
വര്‍ണം നിറച്ചൊരു ശലഭമായി
പാറി നടന്നു മധു നുകര്‍ന്ന്
കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാന്‍

വിരിയുന്നതിനു മുന്‍പേ എന്‍റെ
ഇതളുകള്‍ വലിച്ചു കീറി
എന്‍റെ കൊന്നു കളഞ്ഞപ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍ എങ്കിലും
എനിക്ക് വേണ്ടി ഒലിച്ചിരുന്നോ അമ്മേ?

5 comments:

  1. ജനിയ്ക്കും മുന്‍പേ..... :( ഒരു നിമിഷത്തെ ആനന്ദം മാത്രമാണ് ചിലര്‍ക്ക് വേണ്ടത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. കൊന്നു കളഞ്ഞതാണെങ്കിലും ചിലപ്പോ ഒരു തുള്ളി ഒലിച്ചിട്ടുണ്ടാകാം .... ചിലപ്പോ ഉണ്ടാകാതെയും ഇരിക്കാം!

      Delete
  3. കൊള്ളാം നല്ല ചോദ്യം ...!

    അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഉത്തരം ഇല്ലാതെ ചോദ്യങ്ങള്‍ ചോദിക്കരുത് മകനെ..

    ReplyDelete