ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ നാവു വഴങ്ങൂല്ല.
"ഴ" എന്ന് എഴുതാന്‍ അല്ലാതെ പറയാന്‍ ഇപ്പോഴും എനിക്കറിയൂല്ല. അത് പോലെ
വേഗത്തില്‍ സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ രസകരമായ പല പ്രയോഗങ്ങളും എന്നില്‍
നിന്നും പ്രതീക്ഷിക്കാം. ഇപ്പോള്‍ അതിനൊക്കെ കുറച്ചു കുറവുണ്ടെങ്കിലും
സ്കൂളില്‍ പഠിക്കുന്ന സമയത്ത് എന്നെ പ്രശസ്തനാക്കിയ ഒരു കവിതയുണ്ട്.
ഇപ്പോഴും ഈ കവിത ചൊല്ലി എന്നെ കളിയാക്കുന്നവര്‍ ഉണ്ട്. അതിലൊന്നും എനിക്ക്
പരാതിയോ പരിഭവമോ ഇല്ല. അവര്‍ കളിയാക്കുമ്പോള്‍ സ്കൂള്‍ മുറ്റത്തേക്ക്
തിരിച്ചു ചെല്ലാന്‍ ഒരവസരം കിട്ടുന്നു എന്നത് കൊണ്ട് ഞാന്‍ ഇന്നും അത്
ആസ്വദിക്കുന്നു.
രണ്ടാം ക്ലാസില്‍ (അല്ലേല്‍ മൂന്നില്‍,
അല്‍ഷിമേഴ്സ് കാരണം ഒന്നും ഓര്മ വരുന്നില്ല) പഠിക്കുമ്പോള്‍ ആയിരുന്നു ആ
കവിത ശ്രീദേവി ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചത്. സ്നേഹമയിയായ ഇത് പോലെ ഒരു
ടീച്ചര്‍ നിങ്ങള്‍ക്കും ഉണ്ടാവാം. എന്നാല്‍ എന്നെ ഒരുപാട് ഇഷ്ടപെട്ട
ടീച്ചര്‍, എനിക്കും ഒരുപാടു ഇഷ്ടമുള്ള ടീച്ചര്‍, അതായിരുന്നു ശ്രീദേവി
ടീച്ചര്‍. നാട്ടില്‍ പോവുമ്പോള്‍ ടീച്ചറെ കാണാന്‍ പോവണം എന്ന് ആഗ്രഹിക്കും.
പക്ഷേ സമയക്കുറവോ മടിയോ കാരണം പോവാന്‍ സാധിച്ചിട്ടില്ല.
അപ്പോള്‍ പറഞ്ഞത് വന്നത് കവിത.. ടീച്ചര്‍ എന്നോട് ആ കവിത ക്ലാസില്‍ വെച്ചു
ഉറക്കെ ചൊല്ലാന്‍ പറഞ്ഞു. ഞാന്‍ അന്നേ "സ്മാര്‍ട്ട്" ആയ കാരണം ഒരു
ഉളുപ്പും ഇല്ലാതെ ചൊല്ലി. പാടി മുഴുവനാക്കാന്‍ ടീച്ചര്‍ സമ്മതിച്ചില്ല.
ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍ ഇങ്ങനെ ചിരിചോണ്ടിരിക്കുന്നു. എനിക്കൊന്നും
മനസ്സിലായില്ല. അപ്പോള്‍ ടീച്ചര്‍ കുട്ടികളോട് പറഞ്ഞു.
ഇങ്ങനെ ഫേമസ് ആയ ഒരുപാടുപേരുണ്ട് :)
ReplyDelete:D
Deleteഒന്നും പറയാനില്ല - ഒരു ചെറുപുഞ്ചിരി
ReplyDeleteതാങ്ക്സ് ....
Deleteഫ്രെണ്ടേ- ഞാന്‍ ഇതിന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞതാ.... ഇതിയ്യ് ഫേമസ് ആയ കവിത അല്ലേയിഷ്ടാ ???? വേഗം കുറിപ്പിന്റെ തലക്കെട്ട് മാറ്റിക്കോ :)
ReplyDeleteഅത് കറക്റ്റ് ആണ് ആര്‍ഷ ചേച്ചി..... ബട്ട് എന്ത് ചെയ്യും?
Deleteഹഹഹ കൊള്ളാം കൊള്ളാം ... ഇപ്പഴത്തെ പോലെ തന്നെ നാവു വടിക്കുന്ന സ്വഭാവം അന്നും ഉണ്ടായിരുന്നില്ല അല്ലെ ..?
ReplyDeleteനാവു വടിക്കാന്‍ പാടില്ല.. ;)
Deleteവല്ലപ്പോഴും കുളിക്കുക, പല്ല് തേക്കുക, നാക്ക് വടിക്കുക തുടങ്ങിയ ദുശീലങ്ങള്‍ ഇല്ലെങ്കില്‍ ആരും ഇങ്ങിനെ പ്രശസ്തന്‍ ആയി പോകും.
ReplyDeleteങേ.................................................................
Deleteഅപ്പൊ അങ്ങനെയാണ് ഇങ്ങളു ഒരു ബ്ലോഗ്ഗര്‍ ആയതു ല്ലേ...
ReplyDelete