Wednesday, September 4, 2013

മാപ്പ് .....


സഖിമാരും ഞാനും എന്ന എന്‍റെ പ്രശസ്തമായ ഖണ്ഡകാവ്യത്തില്‍ നിന്നും ഉള്ള ഒരേട്‌.... :)

 




കാറ്റൊരു പരിഭവം കടലിനോടോതുന്നു
കടലത് കരയില്‍ തല്ലി തിമിര്‍ക്കുന്നു
പറയുവാന്‍ വയ്യെങ്കില്‍ എന്തിനീ പരിഭവം
പറയു നീ പ്രിയ സഖീ മറയാതെ എന്‍ മുന്നില്‍

കാത്ത് നിന്നൂ ഞാനീ കുന്നിന്‍ ചെരിവിതില്‍
അകലേക്ക് നീ മാഞ്ഞു മറയുന്നതിന്‍ മുന്‍പേ
ഇരുളിലൊരു വിങ്ങലായ് മാറുമീ സങ്കടം
പേറുവാന്‍ ശക്തിയില്ലെന്നോര്‍ക്കണം സഖീ

നനയുമീ കണ്‍തടം ഓര്‍ക്കണം നീ സഖീ
വിങ്ങുമീ വാക്കുകള്‍ കേള്‍ക്കണം നീ പ്രിയേ
ഏതോ കിരണത്താല്‍ പൊള്ളിയ വാക്കുകള്‍
സദയം ക്ഷമിച്ചു നീ മാപ്പേകണം സഖീ

അരുതായ്മ വല്ലതും വന്നുപോയീടുകില്‍
സഖീ നമ്മളൊന്നല്ലേ നാമിനിയും കാണില്ലേ
അറിയുന്നു ഞാന്‍ നിന്‍റെ വ്യഥകളെല്ലാം സഖീ
അരികത്ത് വീണ്ടും നീ വന്നീടുമോ പ്രിയേ...
--------------------------------------------------------------



ലേബല്‍: മാക്സിമം ബെര്‍പ്പിക്കല്‍....


ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍

10 comments:

  1. പ്രിയേ മാപ്പ് ..മാപ്പ് ..മാപ്പ് ,അങ്ങനെകൂടി പറഞ്ഞാല്‍ പിന്നെ വരില്ല :)

    ReplyDelete
    Replies
    1. വൈകിയാലും വരാതിരിക്കരുത്... അത്രേ പറയാനുള്ളൂ... :)

      Delete
  2. അവസാന വരികള്‍ ഇഷ്ടമായി . ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പ്രവാഹിണീ ...

      Delete
  3. നന്നായിരിക്കുന്നു ജാസി ..
    (പ്രിയ ഇത് വായിച്ചോ ആവോ ..)

    ഒരു വിരഹത്തില്‍ ഒരു കവിത ജനിക്കുന്നു.

    അടുത്ത ഏടിനു വേണ്ടി കാത്തിരിക്കുന്നു.

    ആശംസകള്‍

    ReplyDelete
    Replies
    1. അടുത്ത ഏട് എന്ന് വരുമോ ആവോ... :)

      Delete
  4. മാക്സിമം വെറുക്കപ്പെട്ട് കമന്റുന്നു..

    കൊള്ളാം കേട്ടോ.. :)

    ReplyDelete
    Replies
    1. അതിലേറെ വെറുപ്പോടെ ഏറ്റെടുക്കുന്നു..... വളരെ നന്ദി മനോജ്‌ ഭായ്... സുഖം നേരുന്നു.. :)

      Delete
  5. നീ ഉദ്ദേശിച്ചത് കിട്ടീ (മാക്സിമം വെർപ്പിക്കൽ)

    ReplyDelete
  6. അത്ര വെറുപ്പിക്കലോന്നുമല്ല !
    കൊള്ളാം ....
    അസ്രൂസാശംസകള്‍ :)

    ReplyDelete