Sunday, September 1, 2013

യാത്രക്കാരന്‍
അച്ഛന്റെ മുഖത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട്
തലങ്ങും വിലങ്ങും ആരോ കോറിയിട്ടിരിക്കുന്നു 

വരണ്ടുണങ്ങിയ കൈകളില്‍ അധ്വാനത്തിന്‍റെ
തഴമ്പ് കറുത്ത് തടിച്ച് മുഴച്ചു നില്‍ക്കുന്നു 

അച്ഛന്റെ തല കീറി താഴിട്ടു പൂട്ടിയിരിക്കുന്നു
കരിഞ്ഞുണങ്ങിയ ആമാശയം പുകഞ്ഞു കൊണ്ടിരിക്കുന്നു

ഇനി ഒരടി നടക്കാന്‍ കഴിയാത്തവിധം ഓടി തളര്‍ന്ന
കാല്‍പത്തികള്‍ പൊട്ടി പൊളിഞ്ഞു തൂങ്ങിക്കിടക്കുന്നു

രണ്ടറ്റവും കൂട്ടിചേര്‍ക്കാനുള്ള പ്രയത്നത്തില്‍
കിതച്ച് കിതച്ച് തൊണ്ടക്കുഴി ഉള്‍വലിഞ്ഞിരിക്കുന്നു

കുഴിഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലും
അണഞ്ഞു തീര്‍ന്നതിന്‍റ് അടയാളങ്ങളുണ്ടായിരുന്നില്ല

മിഴി കോണില്‍ തടം കെട്ടി നില്‍ക്കുന്ന കണ്ണീരിനു
രക്തത്തിന്റെ ഭയപ്പെടുത്തുന്ന ഗന്ധമായിരുന്നു. 

തിളച്ചു മറിഞ്ഞ ഹൃദ്തടം അച്ഛന്റെ വായിലൂടെ
പുറത്തേക്ക് ഒഴുകി പരന്നു കിടക്കുന്നു,
 
രുചിയറിയാത്ത പാനീയം കഴിച്ചുകൊണ്ട്  
പലിശയും വട്ടിപലിശയും വേണ്ടാത്തിടത്തേക്ക്
ആരോടും പറയാതെ അച്ഛന്‍ തനിച്ചാണ് യാത്രയായത്.

---------------------------------------------------------------------------------
 
ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 


29 comments:

 1. ആരോടും പറയാതെ..കടം ബാക്കി വച്ച്

  ReplyDelete
  Replies
  1. അതെ... തനിയെ കടന്നു പോവുന്നവര്‍...

   Delete
 2. Replies
  1. :) ഇവിടെ വന്നു അഭിപ്രായം പറഞ്ഞല്ലോ.. സന്തോഷം.. :)

   Delete
 3. കൊള്ളാം നന്നായിട്ടുണ്ട് .....

  ReplyDelete
  Replies
  1. നന്ദി തിയോ ചേട്ടാ..

   Delete
 4. ഒരുപാട് ഇഷ്ട്ടായി.. പ്രധാന കാരണം എനിക്കും അച്ഛനെയാണ് കൂടുതലിഷ്ട്ടം..

  ReplyDelete
  Replies
  1. സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം... ല്ലേ.. :)

   Delete
 5. നന്നായിരിക്കുന്നു..

  ആശംസകള്‍.

  ReplyDelete
  Replies
  1. വളരെ നന്ദി ആഷ്

   Delete
 6. തനോച്ചൊരു യാത്ര -
  ആലോചിക്കുമ്പോൾ ബ്ലോഗും വിട്ടു ഓടിപ്പോകാൻ തോന്നും.
  പേടിയും :D

  ReplyDelete
  Replies
  1. എങ്ങോട്ട് ഓടിയിട്ടും രക്ഷയില്ല...

   Delete
 7. Replies
  1. ഹഹഹ.. പോടീ കള്ളീ....

   Delete
 8. തനിച്ചു മാത്രം പോകാന്‍ കഴിയുന്ന ആ ലോകത്തേക്ക്
  അച്ഛന്‍റെ കയ്യും പിടിച്ചു നമുക്ക് കൂടെ പോകാന്‍ കഴിയില്ലല്ലോ..
  കവിത നന്നായി കേട്ടോ...

  ReplyDelete
  Replies
  1. അച്ഛന്‍ ഒറ്റക്കെ പോവൂ... അതാണ്‌ അച്ഛന്‍...

   Delete
 9. അഛൻ പറഞ്ഞിരുന്നു നീ ഞാനാവരുതെന്ന്

  ReplyDelete
  Replies
  1. നല്ല അച്ഛന്‍ ........

   Delete
 10. Replies
  1. നന്ദി സുഹൃത്തെ...

   Delete
 11. അച്ഛന്റെ മുഖത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട്
  തലങ്ങും വിലങ്ങും ആരോ കോറിയിട്ടിരിക്കുന്നു

  ReplyDelete
  Replies
  1. ഉം.. അവര്‍ അച്ഛന്റെ മുഖം വികൃതമാക്കി... :(

   Delete
 12. രുചിയറിയാത്ത പാനീയം കഴിച്ചുകൊണ്ട്
  പലിശയും വട്ടിപലിശയും വേണ്ടാത്തിടത്തേക്ക്
  ആരോടും പറയാതെ അച്ഛന്‍ തനിച്ചാണ് യാത്രയായത്.


  ഇഷ്ടായി....ആശംസകള്...

  ReplyDelete
  Replies
  1. നന്ദി മലയില്‍ ഭായ്... :) <3

   Delete
 13. തുടക്കത്തിലേ വരികളും ഒടുക്കത്തിലെ വരികളും രണ്ടു ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ടോ ജാസീ ? അവസാന വരികളില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ട ആശയം ആണെങ്കില്‍, പറയാതെ യാത്ര പോകുന്നവരെ - മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാതെ , അവനവന്‍റെ നിലനില്പ്പില്‍ നിന്ന് ഒളിച്ചോടുന്നവരെ , തനിച്ചു യാത്ര ആകുന്നവരെ എനിക്ക് ഇഷ്ടമല്ല , അവരെ കുറിച്ചോര്‍ത്ത് സങ്കടവുമില്ല. (ആസ്വാദനം തെറ്റിയെങ്കില്‍ ക്ഷമികുമല്ലോ) . ആദ്യ വരികളില്‍ നിന്ന് കിട്ടിയ ചിത്രം കുറച്ചു കൂടി മനസിലാക്കാന്‍ കഴിയുന്നുണ്ട്.... (ഞാന്‍ ചിന്താ കുഴപ്പത്തിലായോ!!! )

  ReplyDelete
  Replies
  1. ആസ്വാദനത്തില്‍ തെറ്റില്ല ആര്‍ഷ ചേച്ചി.... അച്ഛന്‍ ആത്മഹത്യ ചെയ്തതാണ് എന്ന് മനസിലായി എന്ന് തോന്നുന്നു. ആത്മഹത്യ ചെയ്യുന്നവരോട് സഹതാപം മാത്രമേ ഉണ്ടാവൂ.. അവരുടെ കുടുംബത്തോടും അത് തന്നെ ഉണ്ടാവുള്ളൂ. അവര്‍ പിന്നീട് എങ്ങനെ ജീവിക്കുന്നു എന്ന് അറിയേണ്ട ആവശ്യമില്ലല്ലോ... അല്ലെങ്കില്‍ നമുക്കത് നോക്കിയിരിക്കാന്‍ സമയമില്ല.

   ചുരുക്കി പറഞ്ഞാല്‍ പലിശ എന്ന വിപത്ത് മനുഷ്യനില്‍ എങ്ങനെ പിടിമുറുക്കുന്നു എന്ന് കാണിക്കാന്‍ വേണ്ടി ഒരു ശ്രമം മാത്രം .... വിജയിച്ചോ ഇല്ലയോ എന്നത് എന്നേക്കാള്‍ അധികം നിങ്ങള്‍ക്ക് മനസ്സിലാവും... :)

   Delete
 14. എഴുതിത്തെളിയുക...

  ReplyDelete