Saturday, September 14, 2013

മച് ലി പകട്നെ വാലി ലക്ടി .....


കുഞ്ഞോന്‍ നമ്മുടെ സുഹൃത്താണ്, വല്ലപ്പോഴുമൊക്കെ മൈസൂരില്‍ പോയി വരും. അവിടെ കുടുംബക്കാര്‍ ഉണ്ട്. പോയി വന്നിട്ട് അവിടത്തെ വിശേഷങ്ങള്‍ ഒക്കെ പറയും. ആ വിശേഷങ്ങള്‍ ആണ് മൈസൂര്‍ എന്നാല്‍ ഭൂമിയിലെ സ്വര്‍ഗം എന്ന അനുമാനത്തിലേക്ക് എന്നെ എത്തിച്ചത്.

പുള്ളിക്ക് കന്നഡ നന്നായി സംസാരിക്കാന്‍ അറിയാം. വളരെ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ ഭാഷയാണ് കന്നഡ എന്നാണു പുള്ളിയുടെ പക്ഷം. പക്ഷെ യാചിക്കാന്‍ വന്ന ഒരു കന്നഡ സ്ത്രീയോട് ജബ ജബ അടിച്ചപ്പോള്‍ ആണ് കന്നഡയില്‍ പുള്ളിക്കുള്ള അവഗാഹം മനസ്സിലായത്. പിന്നീട് മുസ്ലിങ്ങള്‍ അധികം ഉള്ള ഏരിയ ആയത് കൊണ്ട്, കന്നഡയേക്കാള്‍ അധികം ഉറുദു സംസാരിക്കുന്നതാണ് കന്നഡയുമായുള്ള ടച് വിട്ടുപോവാന്‍ കാരണമെന്ന വിശദീകരണം അന്നത്തെ കാലത്ത് വിശ്വസിക്കേണ്ടി വരികയും ചെയ്തു.

ഒരിക്കല്‍ ഞാനും പുള്ളിയോടൊപ്പം മൈസൂരില്‍ പോയി. മൈസൂര്‍ ഒക്കെ ഒന്ന്‍ കാണുകയും ചെയ്യാം, ഭാഷ പഠിക്കുകയും ചെയ്യാം. അങ്ങനെ മൈസൂരിലെ അവരുടെ വീടും അയല്‍ വീടും ഇഷ്ടായി. ഇഷ്ടാവാന്‍ കാരണമുണ്ട്. അയല്‍ വീട്ടില്‍ നല്ല കിളി പോലെ ഒരു പെണ്‍കുട്ടി. കേരള തനിമയുള്ള ഒരു കന്നഡ പെണ്‍കുട്ടി. അവളോട്‌ സംസാരിക്കാന്‍ ഒരു പൂതി. പക്ഷെ എന്ത് ചെയ്യും. ഭാഷ അറിയില്ലല്ലോ. കുഞ്ഞോനോട്‌ അവളെ എനിക്ക് ഒന്ന് പരിചയപ്പെടുത്തി തരണം എന്ന് വാക്കാല്‍ ഉറപ്പു വാങ്ങി.

അവരുടെ വീടിനടുത്ത് കൂടി ഒരു തോട് ഒഴുക്കുന്നുണ്ട്. നല്ല കന്നഡ പരല്‍ മീനുകള്‍ അതില്‍ നീന്തി തുടിക്കുന്നത് കണ്ടപ്പോള്‍ പിടിക്കാന്‍ ഒരു ആഗ്രഹം. പക്ഷെ വലയില്ല. എന്ത് ചെയ്യും? ഒരു വല എവിടെ നിന്ന് സംഘടിപ്പിക്കും. ഒരു രക്ഷയുമില്ല. അപ്പോള്‍ കുഞ്ഞോന്‍റെ കുടുംബക്കാരനായ ഒരു ചെറിയ കുട്ടിയുണ്ട്. പേര് ഷാഫി. അവന്‍ പറഞ്ഞു അടുത്ത വീട്ടിലെ ദീദിയുടെ (നമ്മുടെ മറ്റേ കക്ഷി) വീട്ടില്‍ ചൂണ്ടയുണ്ട്. പക്ഷെ അവന്‍ പോയി വാങ്ങില്ല. അവരോടു അവനു എന്തിനോ കലിപ്പാണത്രെ. കുഞ്ഞോനോട്‌ ഞാന്‍ പറഞ്ഞു.

"നീ വാ.. നമുക്ക് പോയി ചോദിക്കാം"

അപ്പോഴാണ് കുഞ്ഞോന്‍റെ രണ്ടാമത്തെ ഉറുദുവില്‍ ഉള്ള അവഗാഹം കൂടി തകര്‍ന്നു തരിപ്പണമായത്. പക്ഷെ നമ്മുടെ കുഞ്ഞോന്‍ ഇത്തവണ തോല്‍വി സമ്മതിക്കാന്‍ ഒരുക്കമായിരുന്നില്ല. കുഞ്ഞോന്‍ ശാഫിയോടു ചൂണ്ട വാങ്ങാന്‍ എങ്ങനെയാണ് ഉറുദുവില്‍ ചോദിക്കേണ്ടത് എന്ന് ചോദിച്ചു.

'അത് ഈസിയാണ്. ഇങ്ങനെ ചോദിച്ചാല്‍ മതി. "തേരെ പാസ് ഏക്‌ മച് ലി പകട്നെ വാലി ലക്ടി ഹേ ക്യാ? " (ഇവിടെ നല്ല മീന്‍ പിടിക്കുന്ന ചൂണ്ടയുണ്ടോ?)

"ഇത്രേ ഉള്ളൂ.. ഇത് ഈസിയല്ലേ.. ഞാനിപ്പം വാങ്ങി വരാം ട്ടോ... നിങ്ങളിവിടെ നില്‍ക്ക്"

"അത് വേണ്ട... ഞാനും കൂടെ വരാം" അവളെ ഒന്ന് കാണാന്‍ കിട്ടുന്ന ചാന്‍സ് കളയണ്ടല്ലോ.

പരുങ്ങി പരുങ്ങി കുഞ്ഞോനും ഞാനും അവരുടെ വീട്ടിലേക്ക് പോയി. കോലായില്‍ തന്നെ അവളുടെ തന്തപ്പടിയും അവളും ഇരിക്കുന്നുണ്ട്. അതിഥികളെ കാണുമ്പോള്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത് പോലെ അവളും എഴുന്നേറ്റ്. കുഞ്ഞോന്‍റെ കണ്ണുകള്‍ അവളില്‍ തന്നെയായിരുന്നു. ആ സൌന്ദര്യധാമത്തെ കണ്ടാസ്വദിക്കുന്നത്തിനിടയില്‍ പഠിച്ചു വെച്ച ഹിന്ദി മറന്നു. എങ്കിലും ഒരു വിധം കുഞ്ഞോന്‍ അവളുടെ തന്തപ്പടിയോടു ചോദിച്ചു. എന്നിട്ട് അവളുടെ മുഖത്ത് നോക്കി ഒരു പുഞ്ചിരി കൈമാറി. എന്തോ ഒരു പ്രശനം പോലെ, പെട്ടന്ന്‍ അവളുടെ മുഖം ചുവന്നു, അകത്തേക്ക് ഓടി മറഞ്ഞു.

"ക്യാ?" ചോദിച്ചത് മനസ്സിലാവാതെ തന്തപ്പടി സംശയ നിവാരണം നടത്തി.

"തേരെ പാസ് മസ്റ്റ്‌ പകട്നെവാലി ഏക്‌ ലട്കി ഹേ ക്യാ?" ലവലേശം പതറാതെ ഇത്തവണ കുഞ്ഞോന്‍ ഉറപ്പിച്ചു ചോദിച്ചു.

കസേരയില്‍ ചാടി എഴുന്നേറ്റ് അയാള്‍ അലറി.

"അരെ സാലെ കുത്തെ കമീനെ.. തേരി ഹിമ്മത് കൈസേ ഹുയീ യെഹ് പൂച്നെ കി.......... "

ബാക്കി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പെട്ടന്നുണ്ടായ അക്രമത്തെ ചെറുക്കാന്‍ വേണ്ടി ഞങ്ങള്‍ ഓടി മറഞ്ഞു. കന്നഡക്കാരി വധുവായി എത്തുന്നത് സ്വപനം കണ്ടത് വെയ്സ്റ്റ് ആയി.

അയാളെ ദേഷ്യം പിടിപ്പിക്കാന്‍ മാത്രം ഒന്നും കുഞ്ഞോന്‍ ചോദിച്ചിട്ടില്ല. ഇത്രേ ചോദിച്ചുള്ളൂ... നിങ്ങളെ അടുത്ത് പിടിക്കാന്‍ പറ്റിയ നല്ല പെണ്‍കുട്ടിയുണ്ടോ? അത് ചോദിച്ചതിനു ശേഷം അയാളുടെ മോളുടെ മുഖത്ത് നോക്കിയതും യാദൃശ്ചികം ആവാം.

NB: ദയവു ചെയ്ത് ചിരിക്കണം എന്നഭ്യര്‍ഥിക്കുന്നു.

13 comments:

  1. ചിരിച്ചു...............

    അടി പാര്‍സലായി വരും ..നോക്കിക്കോ ! :)

    ReplyDelete
    Replies
    1. ഞാന്‍ ആ കളരി വിട്ടു..... ഇനി പേടിക്കാനൊന്നുമില്ല.. :)

      Delete
  2. ചിരിക്കാനോ ???വേണോ

    ReplyDelete
    Replies
    1. ധൈര്യമായി ചിരിച്ചോളൂ... ഞാന്‍ ഒന്നും ചെയ്യില്ല... ;)

      Delete
  3. Replies
    1. ആസ്വാദനവും ഒരു കലയാണ്‌.... ;)

      Delete
  4. Replies
    1. :D ഹാവൂ... സമാധാനമായി......

      Delete
  5. Chirichu nannayi thanne. .

    Ithaa parayunne changaayi nannaayaal choonda vendaannu..

    :)

    ReplyDelete
    Replies
    1. ചൂണ്ടയില്‍ കുരുങ്ങി ചത്തേനെ.... ലച്ചപെട്ട് .. :)

      Delete
  6. ഇജ്ജ് മാത്രല്ല അന്റെ കൂട്ടുകാരും ഇതേ ടൈപ്പെന്നെ ല്ലേ,,ഇജ്ജ് ഇംഗ്ലീഷ് ഓൻ ഹിന്ദി അത്രേ വ്യത്യാസം ഉള്ളൂ..

    കൊള്ളാം ട്ടോ..ഇന്ന് വായിച്ച ബ്ലോഗുകളിൽ ചിരിച്ചത് ഇവിടെ മാത്രാ..

    ReplyDelete