Sunday, October 5, 2014

വീഴ്ച...

 
 
 
 
 
 
വര്‍ഷത്തിനു കൃത്യം 
പത്തുമാസം തികഞ്ഞപ്പോഴാണ് 
ഇന്ത്യക്കൊരു പുത്രന്‍ പിറന്നത് 
പിന്നീടവന്‍ വളര്‍ന്നു 
പിതാവാകുകയും ചെയ്തു
 


അഹിംസയെന്ന പദത്തിന് 
എന്തര്‍ത്ഥം എന്ന ചോദ്യത്തിനു 
ഉത്തരമായാണ് മഹാത്മാ 
എന്ന് ഇപ്പോഴും വിളിക്കപ്പെടുന്നത്
 
 
പിന്മുറക്കാര്‍ 
അഹിംസയെ ഹിംസിക്കുകയും 
മഹാത്മാവിനെ നോട്ടുകെട്ടുകളില്‍ 
തനിച്ചാക്കി യാത്ര തുടരുകയും
ചെയ്തതോടെയാണ് 
ഭാരതം പട്ടിണിയിലേക്ക്‌ 
വീണ്ടും മൂക്കും കുത്തി വീണത്













5 comments:

  1. നോട്ടുകെട്ടുകള്‍ ഉണ്ടല്ലോ!
    ആശംസകള്‍

    ReplyDelete
  2. നോട്ടുകെട്ടുകൾ ഒരു ന്യൂനപക്ഷത്തിന്റെ കയ്യിലാവുകയും ചെയ്തു... ഇനിയെന്ത് എന്ന ചോദ്യം മാത്രം ബാക്കിയും...

    ReplyDelete
  3. പിന്മുറക്കാര്‍
    അഹിംസയെ ഹിംസിക്കുകയും
    മഹാത്മാവിനെ നോട്ടുകെട്ടുകളില്‍
    തനിച്ചാക്കി യാത്ര തുടരുകയും
    ചെയ്തതോടെയാണ്
    ഭാരതം പട്ടിണിയിലേക്ക്‌
    വീണ്ടും മൂക്കും കുത്തി വീണത്
    ചിന്തോത്മകമായ വരികള്‍ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  4. പാടെ മറന്നു നാം
    മുന്നോട്ടു പോയി...
    പറയാനും
    എഴുതാനും മാത്രമായി
    നാമിന്നും ഓര്‍ക്കുന്നു..rr

    ReplyDelete
  5. ഹിംസക്കു വേണ്ടി ഒഴുക്കുന്നതും ..
    'മഹാത്മാ ' പടം പതിച്ച ..
    നോട്ടുകൾ ..

    ReplyDelete