അത്രമേല്‍ വിശന്നിട്ടും,
മനുഷ്യാ... ജീവന്റെ
അവസാന ശ്വാസവും
നിലച്ചെന്നു ഉറപ്പ്
വരുത്തിയതിനു ശേഷമാണ്
ഞാന്‍ ആഹരിക്കുന്നത്..
പകല്‍ വെളിച്ചത്തില്‍
സഹോദരന്റെ കഴുത്തിലും
നെഞ്ചിലും ആഴത്തില്‍
കുത്തിയിറക്കുന്ന
നിന്റെയീ രക്തം പുരണ്ട
കൈകളെക്കാള്‍ വിശുദ്ധമാണ്
എന്റെയീ കൊക്കും നഖങ്ങളും
എന്നിട്ടുമെന്തേ ...... !!!
നിന്റെയീ രക്തം പുരണ്ട
ReplyDeleteകൈകളെക്കാള്‍ വിശുദ്ധമാണ്
എന്റെയീ കൊക്കും നഖങ്ങളും
നന്നായി എഴുതി
ആശംസകള്‍
മനസ്സില്‍ വല്ലാതെ സ്പര്‍ശിച്ചു അവസാന വരികള്‍!
ReplyDeleteപകല്‍ വെളിച്ചത്തില്‍
ReplyDeleteസഹോദരന്റെ കഴുത്തിലും
നെഞ്ചിലും ആഴത്തില്‍
കുത്തിയിറക്കുന്ന
നിന്റെയീ രക്തം പുരണ്ട
കൈകളെക്കാള്‍ വിശുദ്ധമാണ്
എന്റെയീ കൊക്കും നഖങ്ങളും
എന്നിട്ടുമെന്തേ ...... !!!
വല്ലാത്തൊരു നൊമ്പരം ഈ വരികളില്‍ നിഴലിക്കുന്നു . സ്നേഹത്തോടെ പ്രവാഹിനി
ജാസി..മനോഹരമെന്നു പറയാമോ?..പറ്റില്ല മനസ്സ് നൊന്ത വരികളെ അങ്ങനെ വിശേഷിപ്പിക്കാനാകുനതെങ്ങിനെ?..പറഞ്ഞ വാക്കുകള്‍ ചടുലം..ചാട്ടുളി പോലെ...rr
ReplyDeleteഒട്ടിയ വയറു ..
ReplyDeleteചൊല്ലിത്തരുന്ന വിശപ്പിന്റെ
വരികൾ ..
നന്നായിട്ടുണ്ട്...!!
ReplyDeleteഎന്നിട്ടുമെന്തേ...??? അത് ഒരു ഒന്നൊന്നര ചോദ്യമാണ്.. ഭായ്.
ReplyDelete