Tuesday, January 7, 2014

പൂവും മുള്ളും




പൂവും മുള്ളും
-------------

കാറ്റില്‍ ആടാതെ 

മഴയില്‍ ചീയാതെ 
വെയിലില്‍ ഉണങ്ങാതെ
നിനക്കായ് മാത്രം
സംരക്ഷണമൊരുക്കും
ആകര്‍ഷണമില്ലാത്ത
വെറുമൊരു മുള്ളാണ് ഞാന്‍

എന്നിട്ടും എന്തേ നീ
ഇന്നലെ കണ്ട ശലഭത്തിനോട്
പ്രണയമോതി അവനായ്
ജീവന്‍ ത്യജിച്ചു എന്നെ തനിച്ചാക്കി
എങ്ങോ പോയ്‌ മറഞ്ഞത്?




------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 

3 comments:

  1. സംരക്ഷണം തരുന്ന മുള്ളാണ് എന്ന് മനസ്സിലാക്കാൻ പൂവിനു കഴിഞ്ഞിരുന്നു എങ്കിൽ ഒരു പൂവും വാടില്ലായിരുന്നു

    ReplyDelete
  2. മുള്ളിന്റെ വിലാപം ആര് കേള്‍ക്കാന്‍?

    ReplyDelete
  3. അല്ലെങ്കിലും മുള്ളുകളൊക്കെ അവഗണിക്കാന്‍ വിധിക്കപ്പെട്ടവരാണ്..

    ReplyDelete