പൂവും മുള്ളും
-------------
കാറ്റില്‍ ആടാതെ
മഴയില്‍ ചീയാതെ
വെയിലില്‍ ഉണങ്ങാതെ
നിനക്കായ് മാത്രം
സംരക്ഷണമൊരുക്കും
ആകര്ഷണമില്ലാത്ത
വെറുമൊരു മുള്ളാണ് ഞാന്‍
എന്നിട്ടും എന്തേ നീ
ഇന്നലെ കണ്ട ശലഭത്തിനോട്
പ്രണയമോതി അവനായ്
ജീവന് ത്യജിച്ചു എന്നെ തനിച്ചാക്കി
എങ്ങോ പോയ് മറഞ്ഞത്?
------------------------------
ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍
സംരക്ഷണം തരുന്ന മുള്ളാണ് എന്ന് മനസ്സിലാക്കാൻ പൂവിനു കഴിഞ്ഞിരുന്നു എങ്കിൽ ഒരു പൂവും വാടില്ലായിരുന്നു
ReplyDeleteമുള്ളിന്റെ വിലാപം ആര് കേള്‍ക്കാന്‍?
ReplyDeleteഅല്ലെങ്കിലും മുള്ളുകളൊക്കെ അവഗണിക്കാന്‍ വിധിക്കപ്പെട്ടവരാണ്..
ReplyDelete