Wednesday, July 17, 2013

ഗസലും ഞാനും..




എന്തെങ്കിലും ഒക്കെ എഴുതുമ്പോള്‍ ആണ് മനസ്സിന് ഒരു കുളിര് അല്ലെങ്കില്‍ ഒരു തണുപ്പ് അതും അല്ലെങ്കില്‍ ഒരു സുഖം .....

നിങ്ങളെ ഒക്കെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്...





 

ഹേയ് ശ്രവണ സുന്ദരിയായ ഗസല്‍
വിട പറയും മുന്‍പേ എനിക്ക് ചോദിക്കാനുണ്ട്...

നിദ്രാവിഹീനങ്ങളായ രാവുകളിലെന്നെ
തഴുകി തലോടി ഉറക്കിയപ്പോഴോ?
ഏകാന്തതയുടെ കനല്‍ പഥങ്ങളില്‍
എന്നോടൊപ്പം കൂട്ട് ചേര്‍ന്നപ്പോഴോ?
എപ്പോഴാണ് നീ എനിക്ക് പ്രിയപ്പെട്ടവളായത്? 

നിന്‍റെ വശ്യമായ സൌന്ദര്യം എന്‍റെ
സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തപ്പോഴോ?
നിന്‍റെ ശബ്ദ താരുണ്യം എനിക്കെന്‍റെ
യൌവനം തിരിച്ചു നല്കിയപ്പോഴോ?
എപ്പോഴാണ് ഞാന്‍ നിന്നെ പ്രേമിച്ചു തുടങ്ങിയത്?

ഈ ജീവിത സായഹ്നത്തില്‍  
നെഞ്ചില്‍ വിടരാന്‍ കൊതിച്ച പ്രണയവും 
ജീവിതം എഴുതാന്‍ കൊതിച്ച വരികളും
എന്‍റെ നെഞ്ചകം കരിച്ചു ചാമ്പലാക്കുമ്പോഴാണോ?   
എപ്പോഴാണ് നീ എനിക്ക് സ്വന്തമായത്?  




ജസി ഫ്രണ്ട്
ദോഹ
ഖത്തര്‍

23 comments:

  1. എപ്പോഴാണന്നു ശരിക്കും ഓർക്കുന്നില്ല. :)

    ReplyDelete
    Replies
    1. :) ഓര്‍മ വരുമ്പോള്‍ പറയാന്‍ മറക്കരുതേ...

      Delete
  2. ഗസല്‍ ഇഷ്ടായി , നല്ല വരികള്‍ , അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. താങ്ക്സ് ഇക്കാ...

      Delete
  3. Replies
    1. താങ്ക്സ് ഷഫീക് ഭായ്...

      Delete
  4. ഗസല്‍ ഒരു കുളിര്‍മ തന്നെയാണ്.

    ReplyDelete
    Replies
    1. ഒന്നൊന്നര കുളിര്‍മ... :)

      Delete
  5. ഗസൽ ആസ്വദിച്ചു കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മെ വെരോതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകും
    മനസ്സിൽ കുളിർ മഴ പെയ്യും

    ReplyDelete
    Replies
    1. ഇടശ്ശേരിക്കാരന്‍ ഇടയ്ക്കിടെ സത്യം പറയും.. :)

      Delete
  6. ഞാനും ഒരു കാമുകനാ ഗസലുകളുടെ കാമുകന്‍
    എത്ര സുധാമയ മായിരുന്നാ ഗാനം
    അത്രമേല്‍ വേദന തോന്നി എന്നില്‍ .........
    ജാസി കൊള്ളാം ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്സ് കൊമ്പാ...

      Delete
  7. Replies
    1. കമന്റു അറിയാതെ രണ്ടു പ്രാവശ്യം വന്നത് കൊണ്ടാണ് ഡിലീറ്റ് ചെയ്തത്. :)

      Delete
  8. മഴ തോരാതെ പെയ്യുമ്പൊ
    ഒരു കട്ടൻചായായും
    നല്ല ഗസലും

    ReplyDelete
    Replies
    1. നല്ല ഗോദ്രേജിന്റെ ബിസ്കറ്റും കൂടെ ഉണ്ടെങ്കില്‍ സൂപ്പെര്‍ അല്ലെ? :)

      Delete
  9. v.good best of luck............

    ReplyDelete
  10. സോജാ രാജകുമാരീ സോജാ...
    നന്നായി

    ReplyDelete
    Replies
    1. നട്ട പിരാന്തേ.. സന്തോഷം.. :)

      Delete
  11. എത്ര മനോഹരം ഇവിടം.
    അറിയില്ലായിരുന്നു,
    വരും വായിക്കും പറയും................

    ReplyDelete
    Replies
    1. താങ്ക്സ് ശ്രീ.. സന്തോഷം.. :)

      Delete
  12. താങ്ക്സ് ഭാനു...

    ReplyDelete