Friday, June 21, 2013

പതിനാറിന് എന്തേ ഇത്ര കയ്പ്?മുസ്ലിം പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ട ഇത്രത്തോളം  ഉണ്ടാവുമെന്ന് സഹോദര സമുദായക്കാരില്‍ നിന്നും, യുക്തി സമുദായത്തില്‍ നിന്നും ഉള്ള പ്രതികരണങ്ങള്‍ വെളിവാക്കുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ച് ഓര്‍ത്ത് ചിലര്‍ക്ക് കണ്ണീര്‍ പൊടിയുകയും പാതിരാവില്‍ ദുസ്വപ്നം കണ്ടു ഞെട്ടി ഉണരുകയും ചെയ്യുന്നു.

വര്‍ത്തമാന കാല വിവാഹങ്ങള്‍ മുസ്ലിം സമുദായത്തില്‍ എങ്ങനെ നടക്കുന്നു എന്നതിന് ഒരു വിധ യുക്തിയോ ചിന്തയോ കൂടാതെ, കേട്ടപാതി കേള്‍ക്കാത്ത പാതി മൌസും പിടിച്ചു സൈബര്‍ ലോകമാകെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങളും ആക്രോശവും മുഴക്കുന്നവര്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസ്ലിം സമുദായത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം ഉണ്ടായിരുന്ന ശൈശവ വിവാഹങ്ങളുടെ ആകെ മൊത്തം ടോട്ടല്‍ കുത്തക മുസ്ലിം സമുദായത്തിന് ആണെന്ന രീതിയില്‍ ഉള്ള കഥകള്‍ പ്രചരിപ്പിക്കുകയാണ്.

ഇന്ത്യയില്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്പ് തന്നെ ശൈശവ വിവാഹങ്ങള്‍ നടന്നു വരുന്ന കാലഘട്ടം അവസാനിച്ചിട്ടു ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിസ്ലാമിക സമൂഹത്തില്‍ നടമാടിയിരുന്ന അനാചാരം നിര്‍ത്തലാക്കാന്‍ ഇസ്ലാം കൊണ്ടു വന്ന നിയമം ആയിരുന്നു പ്രായപൂര്‍ത്തി ആവാത്തവരെ കൊണ്ടു വിവാഹം കഴിപ്പിക്കുന്നത് നിഷിദ്ധമാക്കിയത്. വിവാഹത്തിനു നിയമ പരിരക്ഷ കൊടുത്ത ഇസ്ലാം അത് വഴി സ്ത്രീകളുടെ അവകാശം വക വെച്ച് കൊടുക്കുകയായിരുന്നു. ഏതൊരു മുസ്ലിം സ്ത്രീക്കും ഇന്നുള്ളത്ര സ്വാതന്ത്ര്യം നിയമപരമായി മറ്റൊരു കൂട്ടര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. ഇന്നും ശാസ്ത്രീയമായി പരിശോധിച്ചാല്‍ ആര്‍ത്തവപ്രായമായ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിണോ ഗര്‍ഭം ധരിക്കുന്നതിനോ പ്രായഭേദമന്യേ ഒരു വിധ പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്ന് കണ്ടെത്താം.

പുളിയച്ചാറും, കടിച്ചാല്‍ പൊട്ടിയും തിന്നു ജീവിക്കുന്ന ബുദ്ധിയും വിവരവും ഇല്ലാത്ത ഒരു മനുഷ്യ വിഭാഗമായി പതിനാറാം വയസ്സിനെ ആരെങ്കിലും കാണുന്നെങ്കില്‍ ഒരു തലമുറ പിറകിലേക്ക് അല്ലെങ്കില്‍ സ്വന്തം മാതാപിതാക്കളിലേക്ക് നോക്കിയാല്‍ മതി. അവര്‍ പതിനാറിന് മുന്‍പേ വിവാഹം കഴിച്ചവര്‍ ആയിരിക്കാം.

കേട്ടിട്ടില്ലേ “അവള്‍ ഇപ്പോഴും മധുര പതിനാറുകാരി” ആണ് എന്ന പ്രയോഗം? എന്താണാവോ പതിനാറിന് ഇത്ര മധുരം എന്ന് ഒരിക്കല്‍ എങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ ആ പ്രയോഗം കണ്ടു പിടിച്ചവനെ മുക്കാലിയില്‍ കെട്ടി അടിക്കണോ? ആ പാവം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. “പാഠം ഒന്ന്‍ ഒരു വിലാപം” എന്ന സിനിമയിലെ മൈസൂര്‍ കല്യാണം പോലെ ആണ്
16 മത്തെ വയസ്സില്‍ നടക്കുന്ന വിവാഹങ്ങള്‍ എന്ന തെറ്റിധാരണ മുസ്ലിം സമുദായം പോലും കൊണ്ടു നടക്കുന്നു. വിവാദങ്ങള്‍ ആണ് കേരളീയ സമൂഹത്തിന്‍റെ പൊതു ഭക്ഷണം, അത് ഇസ്ലാമിന് എതിരില്‍ ആയാല്‍ ഊണ് കുശാല്‍ ആയി എന്നര്‍ത്ഥം.

ഇസ്ലാമില്‍ വിവാഹം പരിശുദ്ധമായ ഒരു കാര്യമാണ്. വിവാഹത്തിനും വിവാഹേതര ജീവിതത്തിനും ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു വീക്ഷണം ലോകത്ത് ഇന്ന് നിലവില്‍ ഉള്ളതായി അറിവില്ല. ഉണ്ടെകില്‍ അത് നല്ലത്. ഇസ്ലാമിക നിയമപ്രകാരം അല്ലാതെ വല്ലവനും തന്റെ മകനെയോ മകളെയോ വിവാഹം കൊടുത്തയച്ചാല്‍ അത് ഇസ്ലാമിക വിശ്വാസ പ്രകാരം നിഷിദ്ധം ആണ്. മുസ്ലിം ആയ ഒരു മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഇസ്ലാമിനെയും മുസ്ലികളെയും പഴിചാരുക എന്നത് ശുദ്ധ അസംബന്ധമാണ്. ഗര്‍ഭിണിയെ കൊന്നു ഭ്രൂണം പുറത്തെടുത്ത മോഡി ഹിന്ദു ദര്‍ശനത്തെ പ്രതിനിധീകരിക്കാത്തത് പോലെ, വ്യക്തികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഇസ്ലാമിനെ പഴിചാരുന്നത് വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.

യാതാര്‍ത്ഥ്യം (1)
ജാതകത്തിന്‍റെ പേരില്‍ ഒരുപാട് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും  വിവാഹ സ്വപ്‌നങ്ങള്‍ കുഴിച്ചുമൂടപ്പെട്ട ഒരു സമൂഹത്തില്‍ ആണ് നമ്മള്‍ ഇപ്പോഴും ജീവിച്ച് കൊണ്ടിരിക്കുന്നത് എന്ന ഒരു നഗ്ന സത്യം മറച്ചുവെക്കപ്പെടുകയോ സൌകര്യപൂര്‍വ്വം അവഗണിക്കുകയോ ചെയ്യുന്നു. കാലം കുറെ കഴിഞ്ഞു പൊരുത്ത വിവാഹം നടന്നവര്‍ക്ക് കുട്ടികള്‍ ഉണ്ടാവാത്ത അവസ്ഥയും ഉണ്ട്. ഏതാനും ചില വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന ഈ ക്രൂരത നിര്‍ത്താനായില്ലേ എന്ന് ചോദിച്ചാല്‍ ത്രിശൂലവും കാവി കൊടിയും പിടിച്ചു ആര്ത്തട്ടഹസിച്ച് കൊണ്ടു ഒരു പട തന്നെ വരും (ദയവു ചെയ്തു എന്നെ വര്‍ഗീയവാദി എന്ന് വിളിക്കരുത്). പരസ്പരം സ്നേഹിക്കുന്നവര്‍ ഒരേ സമുദായക്കാര്‍ ആണെങ്കിലും ജാതീയതയുടെ വിത്ത്‌ പാകി അവരെ തമ്മില്‍ അകറ്റുകയും ക്രൂരമായ പീഡനങ്ങള്‍ ഏല്പിക്കുകയും ദുരഭിമാന കൊലകള്‍ വരെ നടത്തുകയും ചെയ്യുന്നു. ഇവര്‍ക്കൊന്നും സ്വപ്നങ്ങളും ജീവിതവും ചേരില്ലേ?

യാതാര്‍ത്ഥ്യം (2)
ശൈശവ വിവാഹം നടക്കുന്ന സഹോദര സമുദായത്തില്‍ നിന്ന് ഒരു ചിത്രം മുകളില്‍ കൊടുത്തിരിക്കുന്നു. കീ ബോര്‍ഡ് എന്നത് വിപ്ലവം ആണെങ്കില്‍ അതിനെതിരെ ആദ്യം പടവാള്‍ എടുക്കട്ടെ.

യാതാര്‍ത്ഥ്യം (
3)
പതിനാറു അല്ലെങ്കില്‍ പതിനേഴു വയസ്സുള്ള ഒരു മുസ്ലിം പെണ്‍കുട്ടിക്ക്  നിങ്ങള്‍ വിവാഹ ആലോചനയുമായി ചെന്ന് നോക്കൂ.. അപ്പോള്‍ കാണാം നിങ്ങളുടെ ആവനാഴിയിലെ അസ്ത്രം മുനയൊടിഞ്ഞ ഇരുമ്പിന്‍ കഷ്ണം മാത്രമാണെന്ന്.

ജസി ഫ്രണ്ട്
ദോഹ – ഖത്തര്‍

13 comments:

 1. 123 മൂന്ന് യാഥാര്‍ത്ഥ്യങ്ങള്‍ സത്യതന്നെ. മുസ്ലിമുകള്‍ക്കെതിരെ അനാവശ്യമായി ഉയരുന്ന ആരോപണങ്ങള്‍ക്ക് എതിരെ ആദ്യം പ്രതികരിക്കേണ്ടതും നിലപാടെടുക്കേണ്ടതും മുസ്ലിമുകള്‍ തന്നെയാണ് കാരണം അവര്‍ അത്രയധികം തെറ്റിദ്ധരിക്കപ്പെട്ടുപോയി കേവലം കുറച്ച് മാത്രം വരുന്ന തീവ്രമനോഭാവക്കാരുടെ ചെയ്തികള്‍ മൂലം. ഈ വിഷയത്തിലും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിയമനിര്‍മ്മാണം സമൂഹത്തിനെന്നപോലെ മുസ്ലിം സമൂദായത്തിനും മോശം മാത്രമേ വരുത്തൂ

  ReplyDelete
  Replies
  1. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിയമ നിര്‍മാണം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. :)

   Delete
 2. പതിനാറിന് നല്ല മധുരം....പക്ഷെ എന്തിനിത്ര ദൃതി...കുട്ടികള്‍ ഒന്നുകൂടി പഠിച്ചു, വളര്‍ന്നു പക്വത വെക്കട്ടെ! ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാട്.

  ReplyDelete
  Replies
  1. സത്യം.. എന്തിനിത്ര ധൃതി.. വ്യക്തിപരമായി ഞാനും താങ്കളോട് യോജിക്കുന്നു. വിവാഹം വളരെ പക്വതയുള്ള വ്യക്തികള്‍ തമ്മില്‍ നടക്കേണ്ട കാര്യമാണ്. അവിടെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീക്കും പുരുഷനും തികഞ്ഞ പക്വത ഉണ്ടാവണം.

   Delete
  2. 101% ചെണ്ടയും കോലിനോടും യോജിക്കുന്നു.. ഒപ്പം മറുപടി ഇട്ടാ ജസിക്കും..

   Delete
 3. വിമര്‍ശകരുടെ ഉദ്ദേശ്യം മുസ്ലിം പെണ്‍കുട്ടികളോട് ഉള്ള സ്നേഹമോ മറ്റോ അല്ല... കിട്ടിയ ചാന്‍സില്‍ മാപ്പിളാര്‍ക്ക് ഇട്ടു ഒരു പണി.. അത്രയെ ഉള്ളൂ...

  മ്മടെ പോസ്റ്റ്‌ ഇവിടെയുണ്ട്...

  http://www.absarmohamed.com/2013/06/nikkah.html
  പതിനാറിലെ നിക്കാഹും സാമൂഹിക പരിഷ്ക്കര്‍ത്താക്കളും.

  ReplyDelete
  Replies
  1. ഞാന്‍ അത് വായിച്ചു.. ആധികാരികമായ ലേഖനം.. ആശംസകള്‍

   Delete
 4. ഇസ്ലാം എന്താണെന്ന് അറിയാത്തവർ പലതും പറയും

  ReplyDelete
 5. ഗര്‍ഭിണിയെ കൊന്നു ഭ്രൂണം പുറത്തെടുത്ത മോഡി ഹിന്ദു ദര്‍ശനത്തെ പ്രതിനിധീകരിക്കാത്തത് പോലെ\\\\ ഇതെപ്പോ..!! ഹ് ഹ് ഹ്..!

  പെണ്‍കുട്ട്യോള്‍ പഠിച്ച് ഒരു ജോല്യൊക്കെ സമ്പാദിച്ചു സ്വന്തം കാലില്‍ നില്‍ക്കാറാവട്ടെ..!
  ഇന്നത്തെ കാലത്ത് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത ഒരു ഉടമ്പടിയായിട്ടുണ്ട് വിവാഹങ്ങള്‍.

  പഠിച്ചു,ഒരു ജോലിയൊക്കെ സമ്പാദിക്കാന്‍ ഈ മധുരപ്പതിനാറ് പോരല്ലോ..!! ജസി-ഫ്രണ്ട് .. :)

  ReplyDelete
  Replies
  1. "ഗര്‍ഭിണിയെ കൊന്നു ഭ്രൂണം പുറത്തെടുത്ത മോഡി ഹിന്ദു ദര്‍ശനത്തെ പ്രതിനിധീകരിക്കാത്തത് പോലെ\\\\ ഇതെപ്പോ..!! ഹ് ഹ് ഹ്..! "

   ഇന്ത്യാ ചരിത്രം പഠിച്ചില്ലെങ്കിലും വല്ലപ്പോഴും പത്രം വായിച്ചാല്‍ മതി. അപ്പോള്‍ മനസ്സിലാവും ഇതെപ്പോ എന്ന ചോദ്യത്തിന്റെ ഉത്തരം. തീവ്രവാദ നേതാക്കള്‍ എവിടെയും നേരിട്ട് പോയി ബോംബ്‌ വെക്കാറില്ല, പകരം ആളുകളെ പറഞ്ഞയക്കുകയാണ് പതിവ്. ആ പതിവ് മോഡി തെറ്റിച്ചിട്ടില്ല എന്നാണു ആ പറഞ്ഞതിന്‍റെ അര്‍ഥം.

   "പെണ്‍കുട്ട്യോള്‍ പഠിച്ച് ഒരു ജോല്യൊക്കെ സമ്പാദിച്ചു സ്വന്തം കാലില്‍ നില്‍ക്കാറാവട്ടെ..!
   ഇന്നത്തെ കാലത്ത് യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത ഒരു ഉടമ്പടിയായിട്ടുണ്ട് വിവാഹങ്ങള്‍.""

   ഏതു കാലത്തായിരുന്നു വിവാഹങ്ങള്‍ ഗ്യാരണ്ടി ഉള്ള ഒന്നായി അറിയപ്പെട്ടിരുന്നത്? മുന്‍ കാലങ്ങളില്‍ പതിനാറിന് മുന്‍പേ വിവാഹങ്ങള്‍ നടന്നിരുന്നു. ശൈശവ വിവാഹങ്ങള്‍ കൂടുതല്‍ കാലം നിലനിന്ന് എന്ന് ആധികാരികമായി പറയാന്‍ പറ്റും. കാരണം മുന്‍ തലമുറയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതി. ഫലത്തില്‍ താങ്കള്‍ പറഞ്ഞതിന്‍റെ പൊരുള്‍ അങ്ങനെ ആയി വരും.

   "പഠിച്ചു,ഒരു ജോലിയൊക്കെ സമ്പാദിക്കാന്‍ ഈ മധുരപ്പതിനാറ് പോരല്ലോ..!! ജസി-ഫ്രണ്ട് .. :)"

   സമ്മതിച്ചു. പതിനാറാം വയസ്സില്‍ ജോലി സമ്പാദിക്കാന്‍ കഴിയില്ല. കൂടാതെ പതിനാറു വയസ്സ് തികഞ്ഞ അന്ന് വിവാഹം കഴിപ്പിക്കണം എന്ന് ഞാന്‍ ഒരിടത്തും പറയുന്നില്ല. അതിനു ഈ കാലഘട്ടത്തില്‍ ഒരു മാതാപിതാക്കളും തയ്യാറാവുകയും ഇല്ല. യാഥാര്‍ത്ഥ്യം 3 വായിച്ചു അതിന്‍റെ ആന്തരിക അര്‍ത്ഥത്തിലേക്ക് കടക്കണം എന്നപേക്ഷിക്കുന്നു.

   Delete
  2. <>(Y)സൂക്ഷ്മമായ അപഗ്രഥനം; വ്യക്തമായ വിലയിരുത്തല്‍ ;ശക്തമായ പ്രതിഷേധം; യാഥാര്‍ത്യങ്ങളിലേക്കുള്ള വിരല്‍ ചൂണ്ടല്‍.... എല്ലാം നന്നായിട്ടുണ്ട് ജാസീ...

   Delete
  3. നന്ദി ഇത്താ... ഒരുപാട് പോരായ്മകള്‍ ഉണ്ട് എന്നറിയാം. ഖത്തറില്‍ വന്നതിനു ശേഷം വായന കുറഞ്ഞു. മാത്രമല്ല മറവിയും കൂടി... :)

   Delete