Thursday, March 6, 2014

വേഴാമ്പല്‍




നീലാകാശ താഴ്വരയില്‍ ഒരു മിന്നുന്ന താരകം പോലെ
നീലവാനില്‍ ഉയര്‍ന്നു നില്‍ക്കും പനിനീരമ്പിളി പോലെ
കുളിച്ചു ഈറനുടുത്ത് വരുന്നൊരു മലയാളിപെണ്ണേ
നിന്‍റെ മനസ്സിനുള്ളില്‍ പൂത്ത് നില്‍ക്കും വാടാ മലരാര്?

അമാവാസി നാളില്‍ ഇരുളിന്‍ കരിമ്പടം പുതച്ചു നീ
കിടന്നുറങ്ങും സമയം നിന്നുടെ മനസ്സിലാരാണ്?
വെണ്‍ നിലാവിന്‍ ചിറകില്‍  നീ പറന്നു പോയൊരു നിമിഷം
വേണ്മലര്‍ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരിയാര്‍ക്കാണ് ?  

കൊഴിഞ്ഞു വീണൊരു പൂവിന്‍ ഇതളുകള്‍ പെറുക്കി മെല്ലെയെടുത്ത്
തിരിച്ചു പൂവില്‍ ചേര്‍ത്ത് വെക്കാന്‍ മോഹമുണ്ടോ പെണ്ണേ?
ഇതള്‍ പൊഴിഞ്ഞൊരു കുസുമം  ഞാനൊരു വാടിയ പൂവിന്‍ തണ്ട്
നനയുവാനൊരു മോഹം നിന്നില്‍ പടരുവാനൊരു ദാഹം

-----------------------------------

ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍ 








4 comments:

  1. നഷ്ടസ്വപ്നങ്ങളെ തിരികെ പുൽകാനുള്ള ആ ത്വരയുണ്ടല്ലോ, അതിഷ്ടപ്പെട്ടു. ആത്മാവിഷ്കാരമാണോ ആവോ?

    ReplyDelete
  2. കൊള്ളാം,നല്ല വരികൾ!! പിന്നെ കവിതയെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഞാൻ നിൽക്കുനില്ല (അറിയാൻമേലാത്ത പണി ചെയ്തു പണി ആക്കുന്നില്ല എന്ന്)

    ReplyDelete
  3. കൊറച്ചും കൂടെ എഴുതാരുന്നു ജാച്ച്യോനേ...!

    ReplyDelete
  4. വരികള്‍ക് തലം കുറഞ്ഞെങ്കിലും നല്ല ആശയവും അതിനെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞു

    ReplyDelete