Saturday, January 4, 2014

ദം ബിരിയാണി ടിപ്സ് ആന്‍ഡ്‌ ട്രിക്സ്





ദം ബിരിയാണി ടിപ്സ് ആന്‍ഡ്‌ ട്രിക്സ് 
---------------------------------------

ബിരിയാണി ഇഷ്ടമില്ലാത്തവര്‍ പിന്നെ വേറെ ഇതു ഭക്ഷണം ആണ് ഇഷ്ടപ്പെടുക? ബിരിയാണിയുടെ ശ്രേഷ്ഠത, ഭംഗി, അതിന്റെ മണം, സ്വഭാവം അങ്ങനെ എന്തോരം രസകരമായ അനുഭവങ്ങള്‍ ആണ് ബിരിയാണി നമുക്ക് തരുന്നത്. ബിരിയാണി കഴിക്കുമ്പോള്‍ മനസും വയറും നിറയും. ഈ പറയുന്നത് ഗള്‍ഫ്‌ നാടുകളിലെ ഹോട്ടലുകളില്‍ കിട്ടുന്ന അരുചികരമായ ബിരിയാണിയെ കുറിച്ച് അല്ല. പിന്നെയോ ചൂടോടെ വിളമ്പി മുന്നില്‍ സ്വാദിഷ്ടമായ എന്‍റെ മൂത്ത പെങ്ങള്‍ ഉണ്ടാക്കുന്ന ദം ബിരിയാണിയെ കുറിച്ചാണ്.

അവള്‍ എത്ര നന്നാക്കി ഉണ്ടാക്കിയാലും ഞാന്‍ നല്ല ഒരു വാക്ക് പോലും പറയില്ല. ഇതിലും നന്നാക്കി ഉണ്ടാക്കാന്‍ എനിക്ക് കഴിയും എന്ന് അവളെ ഞാന്‍ വെല്ലു വിളിക്കും. അപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിക്കും. അതില്‍ എന്തോക്കെയേ അടങ്ങിയിരിക്കും. എന്നാലും അവളെക്കാള്‍ നന്നാക്കി ബിരിയാണി ഉണ്ടാക്കണം, എന്നിട്ട് അവള്‍ക്ക് കൊടുക്കണം. പിന്നെ ഞെളിഞ്ഞു നിന്ന് ഒന്നൂടെ കളിയാക്കണം. അത്രേ ഉള്ളൂ എന്റെ ആഗ്രഹം.

അതിനു ശേഷം ബിരിയാണിക്ക് രുചി കൂട്ടാന്‍ എന്ത് ചെയ്യണം എന്നാ ഗവേഷണത്തില്‍ ആയിരുന്നു. പലരോടും ചോദിച്ചു, പലരും യൂട്യൂബ് ലിങ്ക് തന്നും, പാചക വെബ്‌ സൈറ്റ് തന്നും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഫെയ്സ് ബുക്കില്‍ തന്നെയുള്ള ART OF COOKERY എന്ന ഗ്രൂപ്പിനെ പരിചയപ്പെടുത്തി. അങ്ങനെ എന്തോരം പരീക്ഷണങ്ങള്‍ . അവസാനം ദുരഭിമാനം മാറ്റി വെച്ച് ഞാന്‍ അവളില്‍ നിന്ന് പഠിക്കാന്‍ തന്നെ തീരുമാനിച്ചു.

"ഹലോ, ഇത്താ അല്ലെ"

"ഉം, നീ ഇന്ന് ഇങ്ങോട്ട് വരുന്നോ?"

"ഇല്ല, ഞങ്ങള്‍ ഇന്ന് ഇവിടെ ബിരിയാണി ഉണ്ടാക്കുന്നു. നീ ഉണ്ടാക്കുന്ന പോലെ അല്ല, അതിലും രുചിയുള്ള ബിരിയാണി, നിനക്ക് വേണേല്‍ ഞാന്‍ അങ്ങോട്ട്‌ കൊണ്ടു വന്നു തരാം"

"ഓഹോ, ന്നാ കൊണ്ട് വാ"

"ആയിക്കോട്ടെ, ബട്ട്‌ നീ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറ, നമ്മള്‍ രണ്ടാളും ഉണ്ടാക്കുന്നത് ഒരേ ടേയ്സ്റ്റ് ആവാതിരിക്കാന്‍ എനിക്ക് ചില പൊടിക്കൈ പ്രയോഗിക്കാന്‍ ഉണ്ട്."

അവളതു കേട്ട് ചിരിച്ചു, എന്നിട്ട് പറഞ്ഞു.

"നിനക്ക് തീരെ ഉണ്ടാക്കാന്‍ അറിയില്ലേ?"

"പോടീ, എനിക്ക് നല്ലോണം അറിയാം. ന്നാലും നിന്റെ അഭിപ്രായം അറിയാന്‍ വേണ്ടി വിളിച്ചതാ"

"ബിരിയാണി എളുപ്പത്തില്‍ തീരെ അദ്ധ്വാനമില്ലാതെ ടേയ്സ്റ്റ് കൂട്ടാന്‍ ഒരു ഐഡിയ ഉണ്ട്. ബാച്ചിലേഴ്സ് റൂമില്‍ അങ്ങനെയാണ് ഉണ്ടാക്കുക. അതൊന്നും നിനക്കറിയില്ലേ?"

"ങേ.. അതെന്തു ഐഡിയ?"

"അതോ, ഉണ്ടാക്കാന്‍ അറിയുന്ന ആരെയെങ്കിലും വിളിച്ചാല്‍ മതി. അധ്വാനവും ഇല്ല, എളുപ്പവുമാണ്" അതും പറഞ്ഞു ഒരു ചിരിയായിരുന്നു.

"ഹലോ.. ഹലോ. കേള്‍ക്കുന്നില്ല"

മെല്ലെ ഫോണ്‍ വെച്ച് ഞാന്‍ ഉള്ളി അരിയാനായി അടുക്കളയിലേക്കു പോയി. ഹല്ല പിന്നെ!! 



--------------------- ശുഭം --------------------------------------

5 comments:

  1. ആളെ വടി ആക്കുന്ന ഇമ്മാതിരി പോസ്റ്റും കൊണ്ട് വന്നാല്‍ അന്‍റെ മയ്യത്ത് ഞാന്‍ എടുക്കും

    ReplyDelete
  2. അന്റെ പോസ്റ്റ്‌ കണ്ടപ്പോ തന്നെ മനസ്സിലായി ഊടായ്പ്പ് ആയിരിക്കുമെന്ന്.
    എന്നാലും ബിരിയാണി കൊടുക്കുണ്ടോ എന്നറിയാന്‍ വന്നതാ..ചിലപ്പോ കൊടുത്താലോ ?

    ReplyDelete
  3. ചളി അടിക്കും എന്ന് വെറുതെ പറഞ്ഞതല്ല അല്ലേ ?

    ReplyDelete
  4. ഇതു താന്‍ ജസീ സ്റ്റൈല്‍.....

    ReplyDelete
  5. ഇതു താന്‍ ജസീ സ്റ്റൈല്‍.....

    ReplyDelete