Thursday, November 14, 2013

ടെക്നോളജിയുടെ വിജയം..





സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴാണ്‌ അതി രാവിലെ തന്നെ ഒരു ഫോണ്‍ കോള്‍ . ആരാണെന്ന് അറിയാനായി കണ്ണ്‍ തിരുമ്മി നോക്കി. ങേ.. ഇത് നമ്മുടെ സഹമുറിയന്‍ ആണല്ലോ. ഇവന്‍ ഇത്ര രാവിലെ എങ്ങോട്ടു പോയി? അവന്‍ കിടക്കുന്ന ബെഡ്ലേക്ക് നോക്കി.. ഇല്ല അവന്‍ അവിടെ ഇല്ല. ഏതായാലും ഫോണ്‍ എടുത്ത് നോക്കട്ടെ. 

"ഹലോ" 

"ഇത് ഞാനാ" 

"ങാ.. അത് മനസ്സിലായി, എന്താ കാര്യം?" 

"ഉം.. പിന്നേയ്.. ഞാന്‍ തോര്‍ത്ത് എടുക്കാന്‍ മറന്നു" 

"അതിനിപ്പോ നീ എവിടെയാ?" 

"ഞാന്‍ ബാത്ത്റൂമില്‍ ആണ്. എന്‍റെ തോര്‍ത്ത് ഒന്ന്‍ എടുത്ത് ഇങ്ങോട്ട് വാ" 

"കള്ള തെണ്ടി, നീ മൊബൈല്‍ എടുക്കാന്‍ മറന്നില്ലല്ലോ... (&#@###%%........." 

"നീ വേഗം കൊണ്ട് വാടാ പന്നീ" 

പന്നി വിളി കേട്ടപ്പോള്‍ സമാധാനമായി. വേഗം തോര്‍ത്ത് എടുത്ത് കുളിമുറിയില്‍ കൊണ്ട് കൊടുത്ത്. തോര്‍ത്ത് വാങ്ങുമ്പോള്‍ പഹയന്‍ പറയുകയാ.. 

"ഡാ ചെറ്റേ... നിനക്കല്ലേ വാട്സ് ആപ്പില്‍ മെസേജ് അയച്ചത് ഇതെടുത്ത് വരാന്‍..? വെറുതെ ഫോണ്‍ ചെയ്ത് എന്‍റെ പൈസ പോയി. #@#$#%$ .... 

-----------------------------------------------------------------------

12 comments:

  1. കാലം പോയ പോക്കേ....

    ReplyDelete
    Replies
    1. ന്നാലും ബല്ലാത്തൊരു പോക്കായി പോയി...

      Delete
  2. ഹും..ബാത്ത് റൂമിൽ മൊബൈൽ...ടെക്നോളജി പുതിയതാണെങ്കിലും മനുഷ്യൻ പഴയതു തന്നെ.

    ReplyDelete
    Replies
    1. ഇതിനൊക്കെ വേണ്ടി ആയിരിക്കുമോ മൊബൈല്‍ കണ്ടു പിടിചിട്ടുണ്ടാവുക ?

      Delete
  3. ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് രാത്രി ബാത്‌റൂമില്‍ നിന്ന് ചുണ്ടുള്ള വര്‍ത്തമാനം കേട്ടിടുണ്ട്. അത് വെച്ച് നോക്കുബോള്‍ ഇത് ഒരു തോര്‍ത്ത്‌ നു വേണ്ടി അല്ല ഫോണ്‍ വിള്ളിച്ചത. അത് അങ്ങ് ക്ഷമിച്ചോ?

    ReplyDelete
    Replies
    1. ചുണ്ടുള്ള വര്‍ത്തമാനം? അതെന്താണാവോ?

      Delete
  4. വാഴ്ക ..വാഴ്ക വാഴ്ക.............

    ReplyDelete
    Replies
    1. അതെന്നെ,... അങ്ങനെ തന്നെ..

      Delete
  5. "പ്ലിംഗ്" !! (ക്ഷമിക്കുക, വേറെ കമന്റ് ഒന്നും ചേരുന്നില്ല ;) )

    ReplyDelete
  6. Replies
    1. ക്കും, അങ്ങനെ തന്നെയാ പറയാനുള്ളത്

      Delete