Tuesday, August 13, 2013

പ്രവാചകന്‍

 
 




വീശിയടിക്കുന്ന കാറ്റിലും
പറക്കാതെ പോയ ചിലതുണ്ട്
കത്തിയെരിയുന്ന ചൂടിലും
കരിഞ്ഞു പോവാത്ത ചിലതുണ്ട് 


താഴിട്ടു പൂട്ടിയ ചങ്ങലകള്‍ക്കും
പൊട്ടി തെറിച്ച കഥകളുണ്ട്
കുഴിച്ചു മൂടപ്പെട്ട പെണ്ണിനും ഇപ്പോള്‍
ആശ്വാസത്തിന്‍റെ നിശ്വാസങ്ങളുണ്ട്

ഓടുന്ന കുതിരകള്‍ ആശക്തരായി
നില തെറ്റി വീണ കഥകളുണ്ട്
പരാജിതരായ ശത്രുക്കള്‍ വരെ
സ്നേഹത്തിന്‍റെ മധുരം നുഞ്ഞിട്ടുണ്ട്

ആത്മ ധൈര്യത്തിന് മുമ്പില്‍
സൂര്യനും ചന്ദ്രനും തോറ്റുപോയിട്ടുണ്ട്
മെലിഞ്ഞ് ഒട്ടിയ വയറുകള്‍ക്ക്
അധ്വാനത്തിന്റെ മഹത്വമുണ്ട് 


സ്വാതന്ത്ര്യത്തിന്‍റെ വാതിലുകള്‍
നമുക്കായ് തുറന്നു തന്നിട്ടുണ്ട്
വിമോചനത്തിന്റെ് പ്രവാചകന്‍
മാനവികതയുടെ പ്രവാചകന്‍



ജസി ഫ്രണ്ട്
ദോഹ - ഖത്തര്‍ 


--------------------------------------------------------------------------------------------------------------------------------------------------------------------

9 comments: