Sunday, June 16, 2013

വീണ ........

ജനിച്ച അന്ന് മുതല്‍ വിചാരിക്കുന്നതാണ് ഒരു ഗാനം എഴുതണമെന്നും അത് നാലാളെ കൊണ്ടു വായിപ്പിക്കണമെന്നും... ഇന്നാ ആഗ്രഹം സാധ്യമായി.. ദയവായി എന്നെ തല്ലികൊല്ലരുത് ........ :) 
 






പ്രണയം തുളുമ്പിയ വീണ
ഇവള്‍ പ്രണയം തുളുമ്പിയ വീണ 
മനസ്സിലെ മോഹങ്ങള്‍ മാറോട് ചേര്‍ത്ത്
മനുഷ്യനെ മയക്കിയ വീണ
ഇവള്‍ മനസ്സിനെ കുളിര്‍പ്പിച്ച വീണ


കാതരയായവള്‍ എന്നോട് ചൊല്ലിയ
മധുര ഗാനങ്ങള്‍ ഇന്നെവിടെ?  
ജീവിതയാത്രയില്‍ ഈണം കൊടുത്തൊരു 
പ്രണയ സൌധങ്ങള്‍ ഇന്നെവിടെ?


വ്രണിതമാം ഹൃദയത്തിനുള്ളില്‍ നിന്നുയരുന്ന 
നനവൂറും തേങ്ങല്‍ നീ കേള്‍ക്കുന്നുവോ? 
കനവിലും നിനവിലും ഞാനെറ്റ് പാടിയ 
സപ്തസ്വരങ്ങള്‍ നീ പാടാറുണ്ടോ? 

ഇരവിലും പകലിലും നിന്‍ മേനിയില്‍ 
ഞാന്‍ വിരല്‍ തൊട്ടുണര്‍ത്തിയ ഈണങ്ങളില്‍ 
വിതുമ്പി കരഞ്ഞു കൊണ്ടിന്നു ഞാന്‍ ഓമലേ 
പിരിയുന്നു നിന്നെ ഞാന്‍ എന്നേക്കുമായി 

മൃത്യുവില്‍ അഭയം ഞാന്‍ പുല്‍കിടുന്നു... 
അവിടെ ഞാന്‍ പ്രണയത്തെ തേടിടുന്നു....  


ജസി ഫ്രണ്ട് 
ദോഹ 
ഖത്തര്‍ 

35 comments:

  1. വളരെ നന്നായിരിക്കുന്നു ആശംസകൾ ''

    ReplyDelete
    Replies
    1. വളരെ നന്ദി ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയതിനു....

      Delete
    2. "മൃതിതന്‍ മൃതസഞ്ജീവനിയായ് പ്രണയം"..ജീവിതം ക്ഷണികമെങ്കിലും മരണമില്ലാത്ത പ്രണയത്തെ തേടുന്ന പ്രണയഗാനം സുന്ദരമായിരിക്കുന്നു ജാസീ...

      Delete
    3. താങ്ക്സ് ഇത്താ.... ഇത് പോലെ ഉള്ള കമന്റ്കള്‍ എന്‍റെ സ്വകാര്യ അഹങ്കാരം ആയി കൊണ്ടു നടക്കാന്‍ പറ്റും... :)

      Delete
  2. തരക്കേടില്ലാത്ത ഗാനം :)

    ReplyDelete
  3. ചീറിയിട്ടുണ്ട്.....!!!

    ReplyDelete
  4. Nice........expecting more.......

    ReplyDelete
  5. Gud, keep the spirit up!!!!!!!!!

    ReplyDelete
    Replies
    1. ശ്രമിക്കാം ശഫീക്കാ...

      Delete
  6. Replies
    1. വളരെ നന്ദി ലുബൈബ്... ഇജ്ജ് ഇവിടെ വന്നതില്‍ ഒരുപാട് സന്തോഷം...

      Delete
  7. Replies
    1. വളരെ നന്ദി മില്‍കിബാര്‍, ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...

      Delete
  8. കൊള്ളാം ... All The best

    ReplyDelete
    Replies
    1. വളരെ നന്ദി അമീര്‍ ഭായ് .....

      Delete
  9. അവസാനാ 4 ഖണ്ഡികകൾ മനോഹരം...

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ..

      Delete
  10. ''Ulleeennu (not from onion) vannathalle. Moshamaayilla. Best wishes.

    ReplyDelete
    Replies
    1. വളരെ നന്ദി ... ഗാനം വായിച്ചതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും...

      Delete
  11. Replies
    1. താങ്ക്സ് അമലത്താ.. :)

      Delete
  12. നന്നായി,
    ജാസി, ഇനിയാ മൂടുപടമങ്ങെടുത്ത് മാറ്റിക്കോ,
    നാലാളറിയുന്ന കവിയായി... :)

    ReplyDelete
  13. മഹാ കവി ജാസ്സി.....

    ReplyDelete
  14. ആദ്യായിട്ടാണോ?.....ശരിക്കും?

    ReplyDelete