Monday, February 4, 2013

ഉമ്മ





കണ്ണീര് പൊടിഞ്ഞ നാള്‍ മുതല്‍ 
കണ്ണീര് വറ്റുന്ന നാള്‍ വരെ 
കനവ് കാണാനും 
കനിവ് കാട്ടാനും പഠിപ്പിച്ച നന്മ 

കടലോളം സങ്കടം ഉള്ളിലുണ്ടെങ്കിലും 
ഒരു തുള്ളി പോലും തൂവാതെ 
പാട്ട് പാടിയും 
പാട്ട് പാടിച്ചും ഉറക്കിയ സംഗീതം 

ഇതള്‍ കൊഴിഞ്ഞ പൂക്കള്‍
ഞെട്ടറ്റു വീണ ബന്ധങ്ങള്‍ 
ഇതിനിടയില്‍ ഉമ്മ 
പുഞ്ചിരിയുമായ് നിറയുന്ന വസന്തം 

ഈ മരുഭൂമിയിലെ മരുക്കാറ്റിലും  
വിറങ്ങലിക്കുന്ന തണുപ്പിലും 
സ്വാന്തനമായ്‌ 
അകലെ ഉമ്മയുടെ പ്രാര്‍ത്ഥനകള്‍


ഒരുപാട് സ്നേഹത്തോടെ 
ഒരുപാട് പ്രതീക്ഷയോടെ
ഞാന്‍ ഒന്ന് ചോദിക്കട്ടെ
ഒരു ജന്മം കൂടി എന്റെ ഉമ്മയാവാമോ?




7 comments:

  1. ഉമ്മ എന്ന സ്ഥാനത്തെ ഇങ്ങനെ സംഗ്രഹിക്കാം
    ഉമ്മയില്ലാതായാല്‍ നമ്മളല്ലാം ഒന്നുമല്ലാതായി ..

    ReplyDelete
  2. കടലോളം സങ്കടം ഉള്ളിലുണ്ടെങ്കിലും
    ഒരു തുള്ളി പോലും തൂവാതെ
    പാട്ട് പാടിയും
    പാട്ട് പാടിച്ചും ഉറക്കിയ സംഗീതം

    ഇതാണ് മാതാവിന്‍റെ സ്നേഹം ..ആശംസകള്‍ ..

    ReplyDelete
  3. ഉമ്മ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ സമാധാനത്തിന്റെ പര്യായം....

    ReplyDelete
  4. Very sweet pic n nice wordings too :)

    ReplyDelete
  5. ഉമ്മയെപ്പറ്റി എത്ര പാടിയാലും മതി വരില്ല ,എത്ര എഴുതിയാലും തീരില്ല .

    ReplyDelete
  6. ഉമ്മ ഉമ്മ മാത്രം
    ഉപമകളില്ലാത്തവള്‍

    നമയുടെ ആദ്യ പാഠം
    ചൊല്ലിത്തന്നവള്‍

    നേരിന്പാതയിലെ
    കാലടികള്‍ക്ക്
    ശക്തി പകര്‍ന്നവള്‍

    സ്വന്തം കാലിനടിയില്‍
    സ്വര്‍ഗ്ഗം ഒളിപ്പിച്ചവള്‍.......

    ReplyDelete
  7. ഉമ്മാക്ക് പകരം ഉമ്മ മാത്രം.. ഉള്ളപ്പോൾ ഉള്ളതിന്റെ വിലയറിയില്ല.

    ReplyDelete