Thursday, February 11, 2016

തേടൽ



നീലാകാശമേ
നീ മഴനൂലുകൊണ്ടൊരു
മഴവില്ല് തരുമോ
എന്‍ പ്രണയിനിയുടെ
തലയില്‍ ചൂടാന്‍

നീലസമുദ്രമേ
നീ  തിരകളാല്‍ തീര്‍ത്തൊരു
പാദസരം തരുമോ
എന്‍റെ പ്രണയിനിയുടെ
കാലിലണിയാന്‍

നീലസമുദ്രമേ
നീ പവിഴത്താല്‍ തീര്‍ത്തൊരു
മോതിരം തരുമോ
എന്‍ പ്രണയിനിയുടെ
വിരലില്‍ ചാര്‍ത്താന്‍

17 comments:

  1. അപ്പോൾ കഴുത്തേൽ ഒന്നും വേണ്ടേ !!!!

    ReplyDelete
    Replies
    1. കഴുത്തിലല്ലേ തലയുള്ളത് ... അത് പോരെ മ്മക്ക്?

      Delete
  2. അപ്പോൾ കഴുത്തേൽ ഒന്നും വേണ്ടേ !!!!

    ReplyDelete
  3. അൽജുച്ചേച്ചി പറഞ്ഞത്‌ തന്നെ.കഴുത്തിലിടാൻ നീലസമുദ്രത്തിനോട്‌ എന്തെങ്കിലും ചോദിക്കൂ.!!

    ReplyDelete
    Replies
    1. അത് വേണ്ടാന്നേ ... മ്മക്ക് അമ്പിളി ലോക്കറ്റാക്കി മാമനെ കഴുത്തിലണിയാം...

      Delete
  4. ഇനിയാരോടു ചൊല്ലേണ്ടൂ.....
    ആശംസകള്‍

    ReplyDelete
    Replies
    1. ങ്ങള്‍ക്കും ആശംസകള്‍... <3

      Delete
  5. ആത്മാർത്ഥതയില്ലാത്ത പ്രണയമാ...
    അല്ലെങ്കിൽ ആദ്യം തന്നെ താലിമാല ചോദിച്ചേനെ...!
    മോതിരവും കൊലുസും മറ്റും അണിയിച്ച് മയക്കി ചതിയ്ക്കാനായിരുന്നു പ്ലാനല്ലെ....?!

    കവിത നന്നായീട്ടോ...
    ആശംസകൾ ....

    ReplyDelete
    Replies
    1. ഒരു മാലയില്‍ കുരുതികൊടുക്കേണ്ട എന്ന് കരുതിയിട്ടാ.. :D

      Delete
  6. This comment has been removed by the author.

    ReplyDelete
    Replies
    1. കണ്ടോ കണ്ടോ പലർക്കും കാര്യം മനസിലായി തുടങ്ങി

      Delete
  7. ഒരു മാല ഞാൻ സൗജന്യമായി തരാം

    ReplyDelete
    Replies
    1. അങ്ങനെ മാലക്കും പരിഹാരമായി

      Delete
    2. അങ്ങനെ മാലക്കും പരിഹാരമായി

      Delete
    3. ഇതാണ്.. സ്നേഹം...

      Delete
  8. മാല ചോദിച്ചു അതെങ്ങാനും കിട്ടിയാൽ ഒരു പൊല്ലാപ്പാണെന്നു മനസ്സിലാക്കിയ ബുദ്ധിരാക്ഷസൻ. :P

    ReplyDelete
    Replies
    1. മ്മക്ക് രണ്ടാക്കും ഒരേ മൈന്റ് ആണുട്ടാ :D

      Delete