Friday, March 1, 2013

വ്യാഖ്യാനം

ഒന്നാം ക്ലാസ്സിലെ സ്ലേറ്റ് കുത്തിപ്പൊട്ടിച്ചതിനു ആയിരുന്നു ആദ്യത്തെ വഴക്ക്
കുറ്റം ഉറപ്പില്ലാത്ത സ്ലേറ്റിനും

സുഹൃത്തിന്റെ കരണക്കുറ്റി നോക്കി
പൊട്ടിച്ചപ്പോൾ രണ്ടാമത്തെ വഴക്ക്
കുറ്റം നിരപരാധിയായ സുഹൃത്ത്

അടിച്ചു തളിക്കാരി ഗർഭിണി ആയതിനു
അടുത്ത വഴക്കും തുടങ്ങി
കുറ്റം വഴി പിഴച്ച ആ പെണ്ണിനും

ആധാരം എടുത്ത് ശീട്ട് കളിച്ചതിനു
ആയിരുന്നു പിന്നീടു വഴക്ക്
കുറ്റം തെറിച്ച കൂട്ടുകാർക്ക്

ഞാൻ ഇതുവരെ തെറ്റ് ചെയ്തിട്ടില്ല
എനിക്കു ശരിയെന്നു തോന്നുന്നതു
നിങ്ങളെന്തിനു തെറ്റെന്നു വ്യാഖ്യാനിക്കണം?


5 comments:

  1. ഞാൻ ഇതുവരെ തെറ്റ് ചെയ്തിട്ടില്ല
    എനിക്കു ശരിയെന്നു തോന്നുന്നതു
    നിങ്ങളെന്തിനു തെറ്റെന്നു വ്യാഖ്യാനിക്കണം?

    നന്നായിരികുന്നു ..ബ്ലോഗിലെ ബാക്ക്റൌണ്ട് ഒന്ന് മാറ്റിയാല്‍ വായിക്കാന്‍ അക്ഷരങ്ങള്‍ തെളിഞ്ഞു കാണും ..ഒരു മങ്ങല്‍ ചിലപ്പോള്‍ എനിക്ക് വയസ്സായത് കൊണ്ടാവാം ..

    ReplyDelete
    Replies
    1. Thanks for your comment. Will try to change the background / text color more dark.

      Delete
  2. ഇല്ല ഞാൻ അങ്ങിനെ വ്യാഖ്യാനിക്കുന്നില്ല.പിന്നെ .ബ്ലോഗ് കാണാൻ ഒരു രസവും ഇല്ല ഞാൻ ശരിയാക്കി തരാം..... :))))))))))))))))

    ReplyDelete
  3. ഹഹഹഹഹഹ ഇതു കലക്കി

    ReplyDelete