Saturday, August 8, 2015
ഫാര്‍മസിസ്റ്റ്
സുലൈമാന്‍ ഫാര്‍മസിസ്റ്റ് ആയി ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ. ഒരു ദിവസം ഉച്ച സമയത്ത് ഒരറബി ഫാര്‍മസിയില്‍ വന്നു. അറബിയുടെ വായ്നാറ്റം മൂലം സുലൈമാന്‍ പകുതി മൂക്ക് പൊത്തിയിട്ടാണ് അറബിയോട് സംസാരിക്കുന്നത്. അറബി അറിയാത്ത സുലൈമാന്‍ ഒരു വിധം അറബി ചോദിച്ച മരുന്ന് എടുത്തു കൊടുത്തു.
ഒടുവില്‍ അറബി ബില്ലടച്ചു പോവുമ്പോഴാണ് സുലൈമാന് ഒരു കാര്യം ഓര്‍മ വന്നത്. അറബികളെ സോപ്പിട്ടാല്‍ നമുക്ക് പുരോഗതി പെട്ടന്നുണ്ടാവുമെന്നു ഔക്കര്‍ക്ക പറഞ്ഞ കാര്യം. ഈ അറബിയെ ഒന്ന് സോപ്പിട്ട് നോക്കാമെന്ന് കരുതി സുലൈമാന്‍ അറബിയെ തിരിച്ചു വിളിച്ചു. അറബിയുടെ വായ് നാറ്റത്തിനു ഒരു നല്ല മരുന്ന് ഫ്രീ ആയി നല്‍കാന്‍ തീരുമാനിച്ചു.
പക്ഷെ ഇത് വായ്‌നാറ്റത്തിനു നല്ലതാണെന്ന് അറബിയില്‍ പറയാന്‍ സുലൈമാന് കഴിയുന്നില്ല. വായക്ക് എന്താണാവോ അറബിയില്‍ പറയുക.? ആംഗ്യത്തിലൂടെയും മുറി അറബി ഇംഗ്ലീഷിലൂടെയും ഒരു വിധം പറഞ്ഞൊപ്പിച്ചു.
"മുദീര്‍, ഇന്‍ത മൌത്ത്, ഹാദാ സെയിന്‍" (നിങ്ങളെ വായക്ക് ഇത് നല്ലതാണ്)
അറബിയുടെ മുഖം ചുവന്നു? സംശയം തീര്‍ക്കാന്‍ അയാള്‍ ഒന്നൂടെ ചോദിച്ചു.
"മൌത്തീ" ?
"ഹൈവ.. സെയിന്‍" സുലൈമാന്‍ റിപ്ലൈ കൊടുത്തു.
പറഞ്ഞു തീരുന്നതിനു മുന്പ് തന്നെ അറബി കൈ ഒന്നാഞ്ഞു വീശി. പൊന്നിന് വില കുറഞ്ഞത് കൊണ്ടാവാം, അല്ലെങ്കില്‍ മരുഭൂമിയുടെ പ്രത്യേകത കൊണ്ടോ സുലൈമാന്‍റെ തലക്ക് മുകളില്‍ ഒരായിരം വെള്ളിയീച്ചകള്‍ ഒന്നിച്ചു മിന്നി.
----------------------------
മൌത്ത് = മരണം
മൌത്തീ = എന്‍റെ മരണമോ?
മൌത്തീ = എന്‍റെ മരണമോ?
തകര്‍ക്കപ്പെടേണ്ട വ്യവസായം
മീരാ ഗഞ്ച്
മുസാഫര്‍പൂര്‍
വാരാണസി
ഗംഗ യമുനാ
ബുധ് വാര്‍പേട്ട്
കാമാത്തിപുര
ജി ബി റോഡ്
സോനാ ഗച്ചി
ബാല്യവും
കൌമാരവും
യൗവനവും
വിവസ്ത്രമാക്കപ്പെട്ട
ഭാരത സ്ത്രീയുടെ
കണ്ണീര്‍ ചാലുകള്‍
ഒരിറ്റ് സ്നേഹം
ഇവരോടുണ്ടായിരുന്നെങ്കില്‍
പല അമ്മമാര്‍ക്കും
മകളെ നഷ്ടപ്പെടില്ലായിരുന്നു
കേരളമേ നീയെത്ര ധന്യ
നിന്‍റെ മാറിടത്തില്‍
പരസ്യമായ മേച്ചില്‍
പുറങ്ങളില്ലല്ലോ
Subscribe to:
Posts (Atom)