Wednesday, June 26, 2013

നായരുടെ ഷോയും കേരള സംസ്കാരവും

മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ യെ കുറിച് ശ്രീകണ്ഠന്‍ നായര്‍ ഷോ എന്നാ പരിപാടി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലുണ്ടായ സംശയങ്ങള്‍ നിങ്ങളുമായി പങ്കു വെക്കുന്നു. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഞാന്‍ മലയാളി ഹൌസിന്‍റെ പ്രേക്ഷകന്‍ അല്ല. എനിക്ക് ഇത് പോലെയുള്ള പരിപാടികളോട് താല്പര്യം ഇല്ല (സത്യം, വെറുതെ പറയുന്നതല്ല). അതിന്‍റെ പ്രേക്ഷകര്‍ ആയ കൂട്ടുകാര്‍ പറയുന്നത് കേട്ടാണ് ഈ സംശയങ്ങള്‍ നിങ്ങളോട് പങ്കു വെക്കുന്നത്. കാര്യങ്ങളുടെ നിജസ്ഥിതി സ്ഥിതി അറിയാന്‍ വേണ്ടി അത്തരം ചില ക്ലിപ്പുകലൂടെ കണ്ണോടിച്ചു പോകാറുണ്ട് (അവര്‍ കാണിച്ചു തരുന്ന വിവാദ രംഗങ്ങളിലൂടെ (വിവാദം?) മാത്രം). ഇങ്ങനെ ഒരു ലേഖനം എഴുതുമ്പോള്‍ കണ്ണടച്ച് എന്തെങ്കിലും പറയേണ്ട എന്ന് കരുതിയാണ് അത്തരം ക്ലിപ്പുകള്‍ കാണുന്നത്. രണ്ടാമത്തെ കാര്യം ഞാന്‍ ഒരു വിശുദ്ധനല്ല, ഇതിലും വലിയ ക്ലിപ്പുകള്‍ ഒക്കെ എത്രയോ കണ്ടിരിക്കുന്നു എന്നതുമാണ്‌....,. 

ഇതൊരു റിയാലിറ്റി ഷോ ആണെന്നാണ്‌ നിര്‍മാതാക്കളുടെ വാദം. ഇതിനു സ്ക്രിപ്റ്റ് റൈറ്റര്‍ എന്ന ഒരാള്‍ ഉണ്ട്, എന്നാല്‍ ഇതിനു ഒരു സ്ക്രിപ്റ്റ് പോലും ഇല്ല. മലയാളി ഹൌസിനു ഇനി അങ്ങനെ ഒന്നുണ്ടെങ്കില്‍ അതിനെ കോപികാറ്റ് എന്ന് വിളിക്കുന്നതാവും ഉചിതം. കാരണം മലയാളി ഹൌസ് മറ്റു പാശ്ചാത്യന്‍ നിര്‍മിത റിയാലിറ്റി ഷോ പോലെ അവരുടെ കോപി ആണ്.

പ്രധാനമായിട്ടും ശ്രീകണ്ഠന്‍ നായര്‍ ഷോ യില്‍ ചര്‍ച്ച ചെയ്തത് മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ കേരളത്തിന്‍റെ സംസ്കാരം ആണോ അല്ലയോ എന്നതാണ്. വളരെ ആശ്ചര്യമെന്നു പറയട്ടെ, പരിപാടിയില്‍ പങ്കെടുത്ത ആളുകളില്‍ 90 ശതമാനവും ഈ പരിപാടിക്ക് യാതൊരുവിധ പിന്തുണയും കൊടുത്തിട്ടില്ല എന്നതാണ് പരമപ്രധാനം. ന്യൂ ജനറേഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പരിപാടിയെ കേരള സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് വിലയിരുത്തുന്നത് കണ്ടപ്പോള്‍ അറിയാതെ എങ്കിലും മലയാളി ആയതില്‍  വീണ്ടും വീണ്ടും അഭിമാനം തോന്നി. ഇത്രയും കാലത്തെ പ്രവാസ ജീവിതത്തില്‍ മലയാളത്തിന്റെ യുവനിര അല്ലെങ്കില്‍ വിദ്യാര്‍ഥി സമൂഹം ഇത്രയേറെ ആദര്‍ശമുള്ളവര്‍ ആണ് എന്ന് അറിഞ്ഞിരുന്നില്ല. യഥാര്‍ത്ഥ മലയാളികള്‍ ഇപ്പോഴും ചിന്താ ശേഷി ഒരു ചാനലിനും സിനിമാ താരങ്ങള്‍ക്കും പണയം വെച്ചിട്ടില്ല എന്നത് എന്നെ ഒരുപാട് അമ്പരപ്പിച്ചു.

എന്താണ് മലയാളി ഹൌസ് ?

മൊബൈല്‍ ഫോണ്‍, ലാന്‍ഡ്‌ ഫോണ്‍, ടെലിവിഷന്‍, പത്രം തുടങ്ങി ബാഹ്യ ലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത രീതിയില്‍ കുറച്ച് പേരെ ഒരു വീടിന്റെ കോമ്പൌണ്ടില്‍ അടച്ചിട്ടു കൊണ്ടു നൂറു ദിവസം ചിലവഴിപ്പിക്കുക എന്ന ഒരു സാഹസിക കര്‍മം ആണ് മലയാളി ഹൌസ് എന്ന പരിപാടി. 30 ഓളം കാമറകള്‍ ഈ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. കക്കൂസില്‍ ക്യാമറക്ക് പകരം മൈക് ആണ് സ്ഥാപിച്ചിരിക്കുന്നത് (എന്തു ശബ്ദം പ്രേക്ഷകരെ കേള്‍പ്പിക്കാന്‍ ആണാവോ?). പതിനാറു പേര്‍ പങ്കെടുക്കുന്ന ഈ റിയാലിറ്റി ഷോ യില്‍ അവരവരുടെ സംസ്കാരം എങ്ങനെയൊക്കെ ആണ് എന്ന് പുറത്ത് കൊണ്ടു വരികയാണ് യഥാര്‍ത്ഥത്തില്‍ ഈ ഷോ. അതില്‍ ബുദ്ധിയുടെയും ബലഹീനതയുടെയും അടിസ്ഥാനത്തില്‍ ആളുകളെ വോട്ട് ചെയ്തു പുറത്താക്കും. മത്സരാര്‍ഥികള്‍ തന്നെ ആണ് പുറത്താക്കുക. കൂടുതല്‍ വോട്ട് കിട്ടുന്ന ആളുകള്‍ ആണ് പുറത്താവുക. ഇതാണ് ഷോ.


ഈ പതിനാറു പേരുടെ സംസ്കാരം ആണ് കേരള സംസ്കാരം അല്ലെങ്കില്‍ മലയാളികളുടെ സംസ്കാരം എന്ന് അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടി ആണ് (അ) ശ്രീ കണ്ഠന്‍ നായര്‍ ഷോ യിലൂടെ നായര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നതാണ് ഈ പരിപാടിയിലൂടെ അന്വേഷിക്കുന്നത്. ഇത് അന്വേഷിക്കാന്‍ ഇത് പോലെ ഒരു റിയാലിറ്റി ഷോയുടെ ആവശ്യമില്ല എന്നും പ്രവാസികളെ ഉദാഹരണം ആയി എടുത്താല്‍ മതി എന്നും ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

സാധാരണ രീതിയില്‍ ഒരു സെലിബ്രിറ്റിയും ഇന്ത്യയുടെയോ കേരളത്തിന്റെയോ സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന വസ്തുവല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.  കാരണം തനതായ കേരള സംസ്കാരം എന്നാല്‍ വിഷുവിനും ദീപാവലിക്കും സെറ്റ് സാരിയും ഉടുത്ത് അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു  ടിവിയില്‍ ഇന്‍റര്‍ വ്യൂ നടത്തല്‍ അല്ല. കൂടുതല്‍ ആളുകള്‍ എന്തിനെയാണ് അല്ലെങ്കില്‍ എങ്ങനെയാണ് എന്നത് അടിസ്ഥാനമാക്കിയാണ് സംസ്കാരത്തെ നമ്മള്‍ അളക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.. ആ രീതിയില്‍ നോക്കിയാല്‍ ഒരൊറ്റ സെലിബ്രിറ്റിയും കേരളത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് കാണാം. ഒരു നാടിന്‍റെ സംസ്കാരം നിര്‍ണയിക്കുന്നതില്‍ അവിടെയുള്ള എഴുത്ത്കാര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.

ഈ മത്സരത്തില്‍ നിന്നും പുറത്തായ ബിന്ദു വാരാപ്പുഴ ഈ പരിപാടിയില്‍ നിന്നും ആദ്യം പുറത്തായതില്‍ ഭാഗ്യവതിയും ആഹ്ലാദവതിയാണ്. കാരണം പുറത്ത് വന്നപ്പോള്‍ ആണത്രേ പരിപാടിയുടെ കുറവുകള്‍ മനസ്സിലായത്. സ്ക്രിപ്റ്റ് ഇല്ലാത്ത പരിപാടിയില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ കഴിയില്ല, അത് കൊണ്ടു രക്ഷപ്പെട്ടു എന്നര്‍ത്ഥം. 


ഇതിലെ ഒരു പ്രമുഖ മത്സരാര്‍ഥി ആയ ജി എസ് പ്രദീപിന്റെ ഭാര്യ ബിന്ദു  ഇദ്ദേഹത്തിന്‍റെ പ്രാതിനിധ്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നു. "ഇത് പ്രദീപിന്‍റെ പ്രൊഫെഷന്‍ ആണ്, എല്ലാ സമയവും അശ്വമേധം പോലെയുള്ള പരിപാടി കിട്ടില്ല, അത് കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്".
ഇത്ര വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു മനുഷ്യന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, അദ്ദേഹം ചെയ്യുന്ന കോപ്രായങ്ങള്‍ കേരള സംസ്കാരത്തിന്റെ ഭാഗം ആണ് എന്ന് പറഞ്ഞു എന്തോ മാര്‍കറ്റ്‌ ചെയ്യാനുള്ള ശ്രമം നടക്കുന്നില്ലേ എന്നാണ് എന്റെ ഒരു സംശയം. 


എല്ലാവരും പരിപാടി കാണുന്നുണ്ട് എന്നും എന്നിട്ട് കുറ്റം പറയുകയാണെന്നും പ്രദീപിന്റെ മകള്‍ സൌപര്‍ണിക  സങ്കടപ്പെടുന്നു. കൂടെ അവളുടെ കൂട്ടുകാരോട് മാതാപിതാക്കള്‍ രാത്രി എല്ലാ പഠനവും മാറ്റിവെച്ച് ഈ പരിപാടി കാണണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു പോലും. 

ദന്ത ഡോക്ടറും ഈ ഷോയിലെ മത്സരാര്‍ഥി ആയ സാക്ഷയുടെ മാതാവുമായ സവിത തന്‍റെ മകളുടെ സംസ്കാരം ആണ് മലയാളിയുടെ സംസ്കാരം എന്ന് അലറി വിളിച്ചു കൊണ്ടു ഈ ഷോയെ അരോചകം ആക്കി തീര്‍ത്തു എന്ന് പറയുന്നതില്‍ വളരെ വേദനയുണ്ട്. മലയാളികള്‍ എല്ലാം മുഖം മൂടി വെക്കുന്നവര്‍ ആണെന്നും തന്‍റെ മകള്‍ ഈ ഷോ യിലൂടെ അത് തെളിയിച്ചു എന്നും പറയുമ്പോള്‍ ആരുടെ മുഖം മൂടി ആണ് ഇവിടെ അഴിഞ്ഞു വീണത്‌ എന്നത് ചിരിക്കാന്‍ വക നല്‍കുന്ന ഒന്നായി മാറി. ഒരു വര്ഷം മുന്പ് മകള്‍ക്ക് സംഭവിച്ചത് ഈ റിയാലിറ്റി ഷോ യില്‍ ആവര്‍ത്തിക്കപ്പെട്ടു എന്നും (അതെന്താണ് എന്ന് എനിക്കറിയില്ല) അപ്പോള്‍ അവള്‍ തളര്‍ന്നു പോയതാണെന്നും അല്ലാതെ അവള്‍ക്ക് സൈക്കോളജി പ്രോബ്ലം ഒന്നും ഇല്ലെന്നും ഈ അമ്മ ആണയിടുന്നു (പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാവരും സൈക്കിക് ആണെന്ന കാര്യം ഈ അമ്മ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറന്നതാണോ?). ഈ ഷോയില്‍ പങ്കെടുത്ത റഷീദ് ഹാജി (റിയല്‍ ഹീറോ) ധാര്‍മികത എന്നൊരു സാധനം ഉണ്ട് എന്ന് സവിതയോട് പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ സവിത ഡോക്ടര്‍ ആണ് എന്ന് പറഞ്ഞു റഷീദ് ഹാജിയെ നിശബ്ദനാക്കാന്‍ നായര്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ എല്ലാം സംസ്കാരത്തില്‍ ഡോക്ടറേറ്റ്‌ ലഭിക്കുന്നവര്‍ ആണോ എന്നതാണ് മറ്റൊരു സംശയം. പൊങ്ങച്ചത്തിന്‍റെ ഉന്നതിയില്‍ വിരാചിക്കുന്നവര്‍ ആണ് ഇവര്‍ എന്ന റഷീദ് ഹാജിയുടെ കമന്റ് സദസ്സ് കൈ അടിച്ചു കൊണ്ടു അന്ഗീകരിക്കുനത് കാണാമായിരുന്നു. 

അതില്‍ ഉപരി ഈ പ്രോഗ്രാം എന്താണ് എന്നറിയാതെ ആണ് സാക്ഷ ഇതില്‍ പങ്കെടുത്തിരിക്കുന്നത്. ഒരു പ്രോഗ്രാം എന്താണ് എന്നറിയാതെയാണ് ഇതില്‍ ഉള്ള ഭൂരിഭാഗവും പങ്കെടുത്തത് എന്നത് ശുദ്ധ കളവല്ലാതെ മറ്റെന്താണ്? പെട്ട് പോയാല്‍ പിന്നെ ഇതിങ്ങനെ ആയിരുന്നു എന്നറിയില്ല എന്ന് പറയുന്നതില്‍  ഒരു കുറ്റസമ്മതം ഒളിച്ചിരിക്കുന്നില്ലേ എന്നതാണ് വേറെ ഒരു സംശയം.

പരസ്യങ്ങളിലെ നഗ്നതകളില്‍ ആര്‍ക്കും പരാതി ഇല്ലെന്നും, ഈ ഷോയിലെ മത്സരാര്‍ഥികളില്‍ നിന്നും എന്തോ ചില വാക്കുകള്‍ (അശ്ലീലം) പുറത്ത് വന്നപ്പോള്‍, വസ്ത്രം ഇറക്കം കുറഞ്ഞപ്പോള്‍ പ്രതികരിക്കുന്ന മലയാളികള്‍ ഞരമ്പ്‌ രോഗികളും മനോരോഗികളും ആണെന്ന് ശ്രേയാം ഹരി രോഷം കൊണ്ടു. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരുടെ അശ്ലീലമായ സംസാര രീതിയും, അലക്ഷ്യമായ വസ്ത്രധാരണവും, നഗ്നതാ പ്രദര്‍ശനവും എല്ലാം ഉന്നതമായ കേരള സംസ്കാരത്തെ പ്രതിനിധീകരിക്കുന്നു എന്നത് ഏതു അര്‍ത്ഥത്തില്‍ ആണ് കാണേണ്ടത് എന്നാണ് എന്റെ സംശയം? 


വീട്ടുകാര്‍ക്ക് ഒന്നിച്ചിരുന്നു കാണാന്‍ കഴിയാത്ത ഷോ ആണെന്ന് ഒരു കൊച്ചു മിടുക്കി അഭിപ്രായപെട്ടപ്പോള്‍ കയ്യിലെ റിമോട്ട് ഉപയോഗിച്ച് ഫ്ലിപ്പ് ചെയ്തു വേറെ ചാനല്‍ കാണാന്‍ അവസരമുണ്ടെന്നു റേഡിയോ ജോകി അഭിപ്രായപ്പെട്ടു. പരിപാടിയെ അനുകൂലിച്ചു കൊണ്ടു അതിന്‍റെ പ്രായോജകര്‍ ഈ കുട്ടിക്ക് നേരെ തിരിഞ്ഞപ്പോള്‍ മലയാള സംസ്കാരം നാണിച്ചു തല താഴ്ത്തി.

പുതിയ കണ്ടുപിടുത്തവുമായി പ്രദീപിന്റെ അച്ഛന്‍ രംഗത്തെത്തി. രതിനിര്‍വേദം ഒരുപാട് പേര്‍ കണ്ട മൂവി ആണെന്നും അത് പോലെ തന്നെ ആണ് മലയാളി ഹൌസ് എന്നാണ് ടിയാന്റെ കണ്ടെത്തല്‍..,.അത് സത്യവും ആണ്. തനി A പടം ആണ് മലയാളി ഹൌസ് എന്നാണ് അതിന്‍റെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. കൂടുതല്‍ ആളുകള്‍ കാണുന്നത് കൊണ്ടു അത് കൂടുതല്‍ മൂല്യവത്തായ സൃഷ്ടി ആണെന്ന് വിലയിരുത്തിയ  പ്രദീപിന്‍റെ അച്ഛന്‍ വലിയൊരു വിവരക്കേടാണ് പറഞ്ഞു വെച്ചത്. (പാവം അച്ഛന്‍, മകനെ സംരക്ഷിക്കണ്ടേ?).  കൂടിതല്‍ പ്രേക്ഷകര്‍ ആണ് മൂല്യത്തിന്‍റെ അളവ് തോത് എങ്കില്‍ ഏറ്റവും മൂല്യവത്തായ സൃഷ്ടികള്‍ പോണ്‍ സൈറ്റുകളില്‍ ആവും കണ്ടെത്താന്‍ കഴിയുക. സണ്ണി ലിയോണ്‍ എന്ന പോണ്‍ സ്റ്റാര്‍ ആയിരുന്നു ഇതിന്‍റെ ഹിന്ദി വേര്‍ഷനിലെ ആകര്‍ഷണ കേന്ദ്രം.

പ്രദീപിന്‍റെ മകനെ ചൂണ്ടി കാണിച്ചു കൊണ്ടു ഒരു കൊച്ചു മിടുക്കന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. സിഗരറ്റ് വലിക്കുന്ന അച്ചന്റെ പൌരുഷം കണ്ടു പഠിക്കുന്ന ഈ മകന്‍ വളര്‍ന്നു വലുതായാല്‍ എന്തായിരിക്കും സംഭവിക്കുക?, അല്ലെങ്കില്‍ ഈ സമൂഹത്തില്‍ അത് എന്ത് സന്ദേശമാണ് നല്‍കുക? എന്ന ഒരു ഗൌരവപരമായ ചോദ്യം.
പൊതു സ്ഥലത്ത് വെച്ച് നഗ്നനാക്കപ്പെട്ട അവസ്ഥയില്‍ ആ മഹാ പണ്ഡിതന്റെ വീട്ടുകാര്‍ ഇരിക്കുന്നത് ഒരു കാണേണ്ട കാഴ്ച തന്നെ ആയിരുന്നു. പ്രദീപിനെക്കള്‍ ബുദ്ധിമാന്‍ ആണ് ആ കുട്ടി എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല .

സമൂഹത്തിനു നന്മ കാണിക്കേണ്ട രാഹുല്‍ ഈശ്വര്‍ ജനങ്ങളെ വഴി തെറ്റിക്കുന്ന പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിക്കുന്ന റഷീദ് ഹാജിയോടു, രാഹുല്‍ പൂണൂല്‍ ഇട്ടു നടക്കേണ്ടവന്‍ അല്ലെന്നും, പാശ്ചാത്യരാജ്യത്ത് പഠിച്ചു വളര്‍ന്നവന്‍ ആണെന്നും, എങ്ങനെ ജീവിക്കണം എന്നറിയുന്ന ആളാണെന്നും ശ്രേയാം ഹരി പറഞ്ഞു. അതിനര്‍ത്ഥം രാഹുല്‍ ഈ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത് പാശ്ചാത്യ സംസ്കാരം ആണെന്ന വെളിപ്പെടുത്തല്‍ ആയിരുന്നു. അതിനെയാണ് മലയാളിയുടെ സംസ്കാരം എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നത്.

കുടുംബ ബന്ധം തകര്‍ക്കുന്ന ഒന്നാണ് ഈ ഷോ എന്നും, അതിനെതിരെ കണ്ണും പൂട്ടി ഇരിക്കാന്‍ കഴിയില്ലെന്നും ഗിരീഷ്‌ എന്ന ക്ഷണിതാവ് പറഞ്ഞപ്പോള്‍ ആ പ്രോഗ്രാം കാണേണ്ട എന്നും പറഞ്ഞു വീണ്ടും നമ്മുടെ ജോക്ക് അഖിലും സംഘവും രംഗത്ത് എത്തി. ഇതില്‍ തന്നെ നടക്കുന്ന റിയാലിറ്റി സീനുകള്‍ എഡിറ്റ്‌ ചെയ്തു വിടുകയാണ് എന്ന് ശ്രേയാ ഹരി. അങ്ങനെ സെന്‍സര്‍ ചെയ്തു എന്ത് റിയാലിറ്റി ആണ് നിങ്ങള്‍ കാണിക്കുന്നത് എന്ന ഗിരീഷിന്‍റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടുന്ന ശ്രേയാം ഹരിയെ നമുക്ക് കാണാം. ഈ റിയാലിറ്റി എന്ന് പറഞ്ഞു കാണിക്കുന്ന പരിപാടിയില്‍ റിയല്‍ ആയി നടക്കുന്ന അശ്ലീലമായ രംഗങ്ങള്‍ സെന്‍സര്‍ ചെയ്തു കാണിക്കുന്നത് മൂലം ആളുകളെ വിഡ്ഢികളാക്കുകയല്ലേ ഇവര്‍ ചെയ്യുന്നതു?

സന്തോഷ്‌ പണ്ഡിറ്റ്‌ ഒഴികെ ഉള്ളവര്‍ അതിബുദ്ധിമാന്മാര്‍ ആണെന്ന് ഒരു അമ്മച്ചി അഭിപ്രായപ്പെട്ടപ്പോള്‍ സന്തോഷിനു ബുദ്ധിയില്ല എന്നാണോ പറയുന്നത് എന്ന് ചോദിക്കുന്ന നായര്‍ക്ക് കാലണയുടെ വിവരമില്ലേ എന്നുള്ളത് എനിക്ക് തോന്നുന്ന ഒരു ചെറിയ സംശയം മാത്രമാണോ?

സീമ എന്ന മിടുക്കിയായ ഒരു പെണ്‍കുട്ടിയുടെ അഭിപ്രായത്തില്‍ ഇത് മലയാളി ഹൌസ് അല്ല വെസ്റ്റേണ്‍ ഹൌസ് ആണ്. കെട്ടിപിടുത്തവും ചുംബന കൈമാറ്റവും എങ്ങനെ മലയാളിയുടെ സംസ്കാരം ആണ് എന്ന്  ഈ മിടുക്കി ചോദിച്ചപ്പോള്‍ ഒരുപാട് അഭിമാനം തോന്നി.

മലയാളി ഹൌസിന്‍ കാണിക്കുന്ന ആഭാസങ്ങള്‍ മലയാളികളെ നാണം കെടുത്തുന്നു എന്ന് കൊച്ചു മിടുക്കന്‍ അഖില്‍., ഈ കുഞ്ഞുങ്ങള്‍ക്ക് പോലും അറപ്പുളവാക്കുന്ന രീതിയില്‍ കേരള സംസ്കാരത്തിന്‍റെ മുഖ്യ പ്രായോജകര്‍ ആയ മലയാളി ഹൌസ് സമൂഹത്തിനു എന്താണ് പകര്‍ന്നു കൊടുക്കുന്നത്?

അധികം നീട്ടുന്നില്ല. മലയാളി ഹൌസിനെ ഈ ഷോയില്‍ ഉടനീളം നഖശിഖാന്തം എതിര്‍ത്ത റഷീദ് ഹാജി, തങ്ങള്‍ വിചാരിക്കുന്നത് പോലെ സമൂഹം നടക്കണമെന്ന താലിബാനിസം ആണ് വളര്‍ത്തുന്നത് എന്നും, മലയാളി ഹൌസ് ഒരു കണ്ണാടി ആണെന്നും, ആ കണ്ണാടിയിലേക്ക് നോക്കാതെ അറച്ച് നില്‍കുന്നവര്‍ കേരളത്തിന്‍റെ സംസ്കാരത്തെയും സമൂഹത്തെയും തള്ളിപറയുന്നവര്‍ ആണെന്നും ശ്രേയാം ഹരി. കൂടാതെ മലയാളികള്‍ തവളകള്‍ ആണെന്നും കേരള സംസ്കാരത്തിന്‍റെ ഉടയതമ്പുരാന്‍ മൊഴിഞ്ഞു.

നഗ്നതയുള്ള ഫോട്ടോ കണ്ടാല്‍ മലയാളി നോക്കുന്നത് മലയാളിയുടെ സംസ്കാരമാണെന്ന നായരുടെ അഭിപ്രായം എന്നില്‍ ചിരിയുണര്‍ത്തി. നഗ്നത കണ്ടാല്‍ നോക്കുന്നത് സംസ്കാരമാണെന്ന കണ്ടുപിടുത്തം ഇതാദ്യമായാണ് കേള്‍ക്കുന്നത്. തെരുവില്‍ എതിര്‍ത്ത് പാതിരാത്രി തലയില്‍ മുണ്ടിട്ട് നടക്കുന്ന ആളുകളാണ് റഷീദ് ഹാജിയെ പോലെ ഉള്ളവര്‍ എന്ന പരാമര്‍ശം നായരില്‍ നിന്നുണ്ടായപ്പോള്‍ കൈ മടക്കി ഒന്ന് കൊടുക്കാന്‍ ആണ് തോന്നിയത്.

ഈ ഷോയില്‍ പങ്കെടുത്ത ക്ഷണിതാക്കളില്‍ 98 ശതമാനം പേരും മലയാളി ഹൌസ് റിയാലിറ്റി ഷോയെ എതിര്‍ക്കുന്നവര്‍ ആയിരുന്നു. അവരാണോ അല്ലെങ്കില്‍ ഈ ഷോയുടെ പ്രായോജകരും മത്സരാര്‍ഥികളും അവരുടെ കുടുംബങ്ങളും ആണോ യഥാര്‍ത്ഥ കേരള മലയാളി സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നത്? തീരുമാനം നിങ്ങള്‍ക്ക് വിട്ടു തന്നിരിക്കുന്നു.

ഈ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ക്ഷണിതാക്കള്‍ക്കും, എന്‍റെ സ്വന്തം പേരിലും, മലയാള സംസ്കാരത്തിന്‍റെ പേരിലും ഹൃദ്യമായ നന്ദി അറിയിക്കുന്നു.

നായരെ ഷോ ദാ ഇവിടെ കാണാം. 

അഭ്യര്‍ത്ഥന:  എന്തെങ്കിലും തെറ്റുകള്‍ വന്നു പോയിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കരുത്. വളരെ ചുരുക്കിയാണു എഴുതിയിട്ടുള്ളത്. ഈ വീഡിയോ കണ്ടാല്‍ കാര്യം നല്ല പോലെ മനസ്സിലാവും.

അവസാനം കിട്ടിയത്: മലയാളി ഹൌസ് ഷോയില്‍ ഗര്‍ഭനിരോധന ഉറ ധരിപ്പിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ് ഉണ്ടത്രേ, ഞാന്‍ കണ്ടിട്ടില. അതിനര്‍ത്ഥം അതറിയാത്ത ആരോക്കെയോ അതിനകത്ത് ഉണ്ടെന്നല്ലേ? അതാരാവും? ഏതായാലും ഷോ കഴിഞ്ഞു ഡി എന്‍ ആ ടെസ്റ്റ്‌ വരെ നമുക്ക് കാത്തിരിക്കാം... അത് വരേക്കും  ഗുഡ് ബൈ...ജസി ഫ്രണ്ട് 
ദോഹ - ഖത്തര്‍26 comments:

 1. നന്നായി എഴുതി ...
  മധ്യമങ്ങള്‍ എത്ര കോപ്രായം കാട്ടിയാലും വിഴുങ്ങുന്ന വിഡ്ഢികളല്ല മലയാളികള്‍ എന്നോര്‍ത്ത് അഭിമാനിക്കാം ...

  ReplyDelete
  Replies
  1. അതെ... മലയാളികളുടെ തലച്ചോറ് പണയപെട്ടിട്ടില്ല..

   Delete
 2. മലയാളി ഹൗസ് കണ്ട് ആർക്കെങ്കിലും വട്ടായാലും അവരെ കുറ്റം പറയരുതേ, പാവങ്ങൾ വല്ല്യ റിയാലിറ്റി ഷോ അല്ലേ

  ReplyDelete
 3. പൊട്ടകിണറ്റിലെ തവളകളുടെ കൂട്ടത്തില്‍ നീയും .....അല്ലെ ....ജാസ്സി ....!!!

  ReplyDelete
  Replies
  1. ഈ കാര്യത്തില്‍ പൊട്ട കിണറ്റിലെ തവളകള്‍ ഭാഗ്യവാന്മാര്‍ ആണ്... :)

   Delete
 4. വലിയ കാര്യമൊന്നും ഇല്ലാത്ത ഒരു ചര്ച്ച -- അത്ര മാത്രം ..

  ReplyDelete
  Replies
  1. പ്രതീക്ഷിച്ച പോലെ നടന്നില്ല എന്ന് പറയുന്നതാവും ഉചിതം.. :)

   Delete
  2. ഒരു എപിസോട് പോലും കണ്ടിട്ടില്ല -- കേട്ടറിവേ ഉള്ളൂ ...
   പ്രാബ്ധക്കാരനാണ് -- സ്വന്തം ഹൌസ് നോക്കാനുണ്ട് :)

   Delete
 5. sree kandan nayar Adv. laxmye samsarikkan polum anuvadikkunnilla.. oru avatharakan adhehathinte abhiprayam adichelpikkan nokkaruthu.

  ReplyDelete
 6. മലയാളി ഹൌസ് അല്ല ഇതൊരുമാതിരി മദ്രാസി ഹൌസായിപ്പോയി.

  ReplyDelete
  Replies
  1. മദിരാശി അല്ലെ ഉദ്ദേശിച്ചത്?

   Delete
 7. 30 തികച്ചു.....

  ReplyDelete
 8. കോപ്പിലെ പരിപാടി... ഇതിനെ പിന്തുണയ്ക്കാനും ചില നാറികള്‍ ഉണ്ട് എന്നരിയുംബോഴാ !!!

  ReplyDelete
  Replies
  1. അതില്‍ നിന്നും ലാഭം കൊയ്തവര്‍ മാത്രമേ അതിനെ അനുകൂലിക്കുന്നതായി കാണുന്നുള്ളൂ... :)

   Delete
 9. അക്ഷരങ്ങങ്ങൾ തീരെ ചെറുതാണ്. രണ്ട് വലിപ്പത്തിലുള്ള ഫോണ്ടുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു..

  മലയാളി ഹൗസ് ഒന്നു രണ്ടു ലക്കം കണ്ടിട്ടുണ്ട്. ബോറടിച്ചു.. ഈ പരിപാടി കണ്ടില്ല. ലേഖനം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളോട് യോജിക്കുന്നു.

  ReplyDelete
  Replies
  1. എനിക്കിവിടെ എല്ലാ അക്ഷരങ്ങളും ഒരേ വലുപ്പത്തില്‍ വരുന്നു, മീഡിയം സൈസ് ആണ് സെലക്ട്‌ ചെയ്തതും. .. പല പോസ്റ്റുകളും തമ്മില്‍ ഫോണ്ട് വ്യത്യാസം ഉണ്ട്, താങ്കള്‍ പറഞ്ഞതിന് ശേഷമാണ് ശ്രദ്ധിച്ചത്..
   വളരെ നന്ദി...

   Delete
 10. അതിനെ കുറിച്ചുള്ള ഓരോ എഴുത്തും അവര്‍ക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടെയിരിക്കുന്നു....

  ReplyDelete
  Replies
  1. പ്രേക്ഷകര്‍ കൂടുന്നതിനെക്കാള്‍ ഉപരി ഈ മലയാളി ഹൌസ് അശ്ലീല വിപ്ലവം നാട് ഏറ്റെടുക്കുമോ എന്നായിരുന്നു പേടി. ഈ പരിപാടി കണ്ടപ്പോള്‍ ആ പേടി അസ്ഥാനത്തായി.. :)

   Delete
 11. ഈ പറയുന്ന മലയാളി ഹൌസും ശ്രീകണ്ഠന്‍നായര്‍ ഷോയും ഞാന്‍ കണ്ടിട്ടില്ല.
  എന്തിനു ടിവി കണ്ടിട്ട് തന്നെ കുറെയായി..
  അതുകൊണ്ട് അഭിപ്രായം ഒന്നും പറയുന്നില്ല.

  ReplyDelete
 12. വായിച്ചു.

  ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാ പ്രേക്ഷകനും ഉണ്ട്. അത് സ്വയം തിരഞ്ഞെടുക്കുക.

  ReplyDelete
  Replies
  1. അതെ അതാണ് വേണ്ടത്.. അതോടൊപ്പം ഇത് പോലെ ഉള്ള പരിപാടികള്‍ക്ക് A സര്‍ടിഫിക്കറ്റ് കൊടുക്കണം. കാരണം ഇതിലെ സംഭാഷണങ്ങള്‍ A ആണ്...

   Delete
 13. Kurachu kandu. Enthokkeyo kaattikkoottunnu ennu thonni.

  ReplyDelete
  Replies
  1. :) അത്രയൊക്കെയേ അതിലുള്ളൂ... :)

   Delete
 14. കലക്കി ജാസ്സി... പറഞ്ഞതിനോടോക്കെയും യോജിക്കുന്നു..

  ReplyDelete